| Thursday, 5th October 2017, 3:07 pm

മോദി രാജാവേ, സമ്പദ് വ്യവസ്ഥയുടെ എബിസിഡി അറിയാത്ത താങ്കളെ പോലുള്ള മണ്ടനായിരുന്നില്ല മന്‍മോഹന്‍സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്ങനെ മോദി തുറന്ന് പറഞ്ഞിരിക്കുന്നു, സാമ്പത്തികത്തളര്‍ച്ച ഉണ്ടെന്ന്.. കൂടെ മറ്റൊന്ന് കൂടി പറഞ്ഞു, “വലിയ സാമ്പത്തിക വിദഗ്ധന്‍” ഭരിച്ചിരുന്ന കാലത്തും സാമ്പത്തികത്തകര്‍ച്ച ഉണ്ടായിരുന്നെന്ന്..

രാജാവേ,

രണ്ടായിരത്തി നാല് മുതല്‍ രണ്ടായിരത്തി പതിനാല് വരെ താങ്കള്‍ പരിഹസിക്കുന്ന ആ സാമ്പത്തിക വിദഗ്ധന്‍ ഭരിച്ച പത്ത് വര്‍ഷമാണ് second fastest growing economy in the world എന്ന ടൈറ്റില്‍ ഇന്ത്യ കരസ്ഥമാക്കിയത്. സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് അടിത്തറയിട്ട പതിറ്റാണ്ടായിരുന്നു അത്..

ആ പത്ത് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയുടെ ശരാശരി 7.7 ലേക്ക് ഉയര്‍ത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ലോകം മുഴുക്കെ സാമ്പത്തികത്തളര്‍ച്ചയുടെ പ്രതിസന്ധിയിലൂടെ കടന്ന് പോയ ഘട്ടമായിരുന്നു അതെന്നോര്‍ക്കണം.

ലിബറലൈസേഷന്‍ പോളിസിയുടെ ദോഷഫലങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും താന്‍ എന്താണ് ചെയ്യുന്നതെന്ന കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. താങ്കളെപ്പോലെ സാമ്പത്തികരംഗത്തിന്റെ എബിസിഡി അറിയാത്ത ഒരു പൊട്ടനായിരുന്നില്ല അയാള്‍. ഒരര്‍ദ്ധരാത്രിയില്‍ ടി വി യില്‍ വന്ന് മുന്നും പിന്നും നോക്കാതെ നോട്ട് നിരോധനം പോലുള്ള വങ്കത്തം കാണിക്കുന്ന “മേരേ പ്യാരേ ദേശ് വാസി”യും ആയിരുന്നില്ല അദ്ദേഹം.

ഫാന്‍സി ഡ്രസ്സിട്ട് ലോകം ചുറ്റുന്ന വാലിബാനായില്ലെങ്കിലും കൃത്യമായ പ്ലാനിങ്ങും ആസൂത്രണവുമുള്ള, കുറച്ച് സംസാരിച്ച് കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയായിരുന്നു അയാള്‍.

അദ്ദേഹമുണ്ടാക്കി വെച്ച തിളങ്ങുന്ന ആ പ്ലാറ്റ്‌ഫോമില്‍ നിന്ന് കൊണ്ടാണ്, എണ്ണവിലയടക്കം സാമ്പത്തിക രംഗത്ത് മറ്റൊരു കുതിച്ചു ചാട്ടത്തിന് വേണ്ട എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും ഇന്ത്യയെ ഇത്തരമൊരു ദയനീയ സാമ്പത്തികത്തകര്‍ച്ചയിലേക്ക് താങ്കള്‍ തള്ളിയിട്ടത്..

അതുകൊണ്ട് വല്ലാതെ പ്രസംഗിക്കേണ്ട.. സാമ്പത്തിക രംഗത്ത് മന്‍മോഹന്‍ സിങ് വെട്ടിത്തിളങ്ങുന്ന ഒരു നക്ഷത്രമാണെകില്‍, ആ നക്ഷത്രത്തെ നോക്കി ഓരിയിടുന്ന ഒരു ശുനകന്‍ മാത്രമാണ് താങ്കള്‍.

We use cookies to give you the best possible experience. Learn more