എസ്.എസ്.എല്‍.സി തോറ്റവര്‍ അറിയാന്‍, ജയിച്ചവര്‍ വായിക്കാന്‍ എം.എന്‍ വിജയന്‍
News of the day
എസ്.എസ്.എല്‍.സി തോറ്റവര്‍ അറിയാന്‍, ജയിച്ചവര്‍ വായിക്കാന്‍ എം.എന്‍ വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th April 2016, 11:41 am

“ഞാന്‍ ജോലി ചെയ്തിരുന്ന ബ്രണ്ണന്‍ കോളേജില്‍ ജോലിക്കപേക്ഷിക്കുകയും വേണ്ടത്ര വിവരമില്ല എന്ന പേരില്‍ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു “മണ്ടനാണ്” ചങ്ങമ്പുഴ. പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജില്‍ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം.

mnv

azeez-tharuvana| ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: അസീസ് തരുവണ |

പരീക്ഷക്കാലം കഴിഞ്ഞു. ഫലമറിയാന്‍ മാനസിക സംഘര്‍ഷത്താല്‍ കാത്തിരിക്കുന്ന പ്രിയ കുട്ടികള്‍ക്കായി എം.എന്‍.വിജയന്‍ മാഷിന്റെ ഈ വാക്കുകള്‍ സമര്‍പ്പിക്കുന്നു.

പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ കൂടിയ ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും

“ഇവിടെയുള്ള കുട്ടികള്‍ സമ്മാനം വാങ്ങാന്‍ വന്നിരിക്കുന്നു, പക്ഷെ സമ്മാനം വാങ്ങാന്‍ കഴിയാത്ത കുട്ടികള്‍ എവിടെയൊക്കെയോ ഉണ്ട്, ഇവിടെ വരാത്ത കുട്ടികളുണ്ട്, പത്രങ്ങളാല്‍ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്, കളര്‍ ചിത്രങ്ങളായി തീരാന്‍ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്, ഇത് നമ്മുടെ വെളിച്ചത്തിത്തിന്റെ ഒരു മറുപുറമാണ്. ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട.ജയിച്ചവരെ കാണുമ്പോള്‍ തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തില്‍ പ്രസക്തമായി തീരേണ്ടതുണ്ട്”

“ഞാന്‍ ജോലി ചെയ്തിരുന്ന ബ്രണ്ണന്‍ കോളേജില്‍ ജോലിക്കപേക്ഷിക്കുകയും വേണ്ടത്ര വിവരമില്ല എന്ന പേരില്‍ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു “മണ്ടനാണ്” ചങ്ങമ്പുഴ. പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജില്‍ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം.

ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല” ഐന്‍സ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല. എസ്.എസ്.എല്‍.സി മുതല്‍ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവന്‍പിള്ള ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ്. ജയിച്ചു വരുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം തന്നെ ജീവിതത്തില്‍ പരാജയം: സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവര്‍ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകേണം.