Daily News
മനുഷ്യക്കടത്ത്: പ്രയോഗം തന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നെന്ന് പി ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 05, 05:29 am
Thursday, 5th June 2014, 10:59 am

മുസ്ലിം അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യക്കടത്ത് വിവാദം നിര്‍ഭാഗ്യകരമാണ്. ആ പ്രയോഗം തന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കാറ്റുള്ളപ്പോള്‍ തൂറ്റുന്നത് പോലെ അവസരം ഉപയോഗിച്ച് മത വിദ്വേഷം പ്രചരിപ്പിക്കുന്നത് അപലപനീയമാണ്.


p.sreeramakrishnan-Mla-668black-lineഎഫ്.ബി നോട്ടിഫിക്കേഷന്‍ /  പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ black-line

വിവാദങ്ങള്‍ക്കിടയില്‍ ഫര്‍ഹാനമാരെ മറക്കരുത്

[] ഭാഗല്പൂരിലെ ചോള വയലുകള്‍ക്കരികില്‍ നിന്നുയരുന്ന ദുരിതക്കടലിന്റെ പേരാണ് ബീവി ഫര്‍ഹാന. ദാരിദ്ര്യത്തിന്റെ കൊടും യാതനകള്‍ക്കിടയില്‍ നിന്ന് മോചനം തേടി നാല് മക്കളെയും കൂട്ടി യത്തീംഖാനയില്‍ അന്തേവാസിയായ ഫര്‍ഹാനമാരുടെ കണ്ണീരിനെക്കുറിച്ചോര്‍ക്കാതെ കാടടച്ചു വെടിവയ്ക്കുന്നത് മനുഷ്യത്വരഹിതമാണ്.

അനാഥാലയത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ജീവിതം കരുപ്പിടിപ്പിച്ച പതിനായിരങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ടെന്നതു വസ്തുതയാണ് .മുസ്ലിമുകളാകട്ടെ, ഹിന്ദുക്കളാവട്ടെ, കൃസ്ത്യാനിയാവട്ടെ ആരുനടത്തുന്നതായാലും അനാഥാലയങ്ങളുടെ നടത്തിപ്പ് സ്‌നേഹത്തിന്റെ കൂടോരുക്കലാണ്.

മുസ്ലിം അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യക്കടത്ത് വിവാദം നിര്‍ഭാഗ്യകരമാണ്. ആ പ്രയോഗം തന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കാറ്റുള്ളപ്പോള്‍ തൂറ്റുന്നത് പോലെ അവസരം ഉപയോഗിച്ച് മത വിദ്വേഷം പ്രചരിപ്പിക്കുന്നത് അപലപനീയമാണ്.

നിയമലംഘനം ഏതു അനാഥാലയക്കാര്‍ നടത്തിയാലും കര്‍ശനമായ നടപടി സ്വീകരിക്കണം. എന്നാല്‍ എവിടെയെങ്കിലും ഒറ്റപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴേക്ക് എത്രയോ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹവും കാരുണ്യവും നല്‍കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരെ കുതിര കയറുന്നത് മര്യാദ കേടാണ്.

ഇന്ത്യയില്‍ ആര്‍ക്കും എവിടെയും സഞ്ചരിക്കുവാനും വിദ്യാഭ്യാസം ചെയ്യുവാനും അവകാശമുണ്ട്. കുട്ടികളുടെ കാര്യത്തില്‍ നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ വ്യവസ്ഥാപിതമായി നടപടി എടുക്കട്ടെ.

അലിഗഡ് മുസ്ലിം യൂണിവേര്‍സിറ്റിയിലും, ബനാറസ് ഹിന്ദു യൂണിവേര്‍സിറ്റിയിലും പ്രസിദ്ധമായ J N U വിലും ആര്‍ക്കും പോയി പഠിക്കാമെങ്കില്‍ ഇവിടെയും താല്പര്യമുള്ളവര്‍ക്കെല്ലാം പഠിക്കാനെത്താം. അനാഥകളും, അഭയാര്‍ത്ഥികളുമില്ലാത്ത, അല്ലെങ്കില്‍ അവരെ സംരക്ഷിക്കുന്ന ഒരു വ്യവസ്ഥിതി രാജ്യത്തില്ലാത്തത് കൊണ്ടാണല്ലോ കുട്ടികള്‍ ഇങ്ങിനെ അലയേണ്ടി വരുന്നത് .,