മലയാളത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് ആ സംവിധായകനാണ്: ഫാസിൽ
Entertainment
മലയാളത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് ആ സംവിധായകനാണ്: ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th February 2024, 11:40 am

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന സിനിമകൾ സമ്മാനിച്ച വ്യക്തിയാണ് ഫാസിൽ.

മണിച്ചിത്രത്താഴ്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, എന്റെ മാമാട്ടികുട്ടിയമ്മയ്‌ക്ക് തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാള പ്രേക്ഷകരിൽ ആഴത്തിൽ പതിഞ്ഞ സിനിമകളാണ്. ഇത്രയേറെ മികച്ച സിനിമകൾ സമ്മാനിച്ച ഫാസിൽ, തന്നെ കൊതിപ്പിച്ച സംവിധായകനെ കുറിച്ച് പറയുകയാണ്.

അത് വിൻസെന്റ് മാഷാണെന്നും താൻ ഭാവിയിൽ വലിയ സംവിധായകനാവുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ഫാസിൽ പറയുന്നു. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു ഫാസിൽ.

‘മലയാളത്തിൽ ഏറ്റവും സ്വാധീനിച്ചത് എ.വിൻസന്റ് മാഷാണ്. എന്റെ മാനസിക ഗുരു. അദ്ദേഹം സംവിധാനം ചെയ്യുന്നതു 11 ദിവസം ഞാൻ നോക്കി നിന്നിട്ടുണ്ട്. അടൂർ ഭാസി സംവിധാനം ചെയ്ത‌ ‘അച്ചാരം അമ്മിണി ഓശാരം ഓമന’യുടെ സെറ്റിൽ ബോബൻ കുഞ്ചാക്കോയെ കാണാൻ പോയതാണ്.

11 ദിവസത്തെ ഷെഡ്യൂൾ ചെയ്യുന്നത് വിൻസന്റ് മാഷ്. അന്നത്തെ ചർച്ചകളിൽ ഞാനും ഉൾപ്പെട്ടു. ബോബൻ പറഞ്ഞു: നാളെ മുതൽ ഇവൻ ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടാകും, സംവിധാനം കണ്ടു പഠിക്കാൻ. ആ 11 ദിവസമാണ് എൻ്റെ സിനിമ സർവകലാശാല.

മലയാളത്തിലെ വലിയ സംവിധായകനാകുമെന്ന് എന്നെപ്പറ്റി വിൻസൻ്റ് മാഷ് മകൻ ജയനൻ വിൻസൻ്റിനോടു പറഞ്ഞതായി പിന്നെയറിഞ്ഞു. രണ്ടു ഗുണങ്ങൾ ഞാൻ അദ്ദേഹത്തിൽനിന്ന് അപ്പാടെ പകർത്തിയിട്ടുണ്ട്. നടീനടൻമാരിൽനിന്ന് അഭിനയം പിടിച്ചെടുക്കുന്നതും ഗാന ചിത്രീകരണവും,’ഫാസിൽ പറയുന്നു.

Content Highlight: Fazil Talk About His Favorite Director