മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. നദിയ ചെയ്ത ഓരോ കഥാപാത്രങ്ങളെയും മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
നോക്കെത്താഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലാണ് നദിയ മൊയ്തു ആദ്യമായി അഭിനയിക്കുന്നത്. സെറീന മൊയ്തു എന്ന പെണ്‍കുട്ടി നദിയ മൊയ്തു ആയതെങ്ങനെയെന്ന് പറയുകയാണ് നടിയുടെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍.
വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഫാസില്‍ ഇക്കാര്യം പറയുന്നത്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് റുമേനിയയുടെ ജിംനാസ്റ്റിക് താരമായ നദിയ കൊമേനച്ചി കത്തി നില്‍ക്കുന്ന സമയമായിരുന്നുവെന്ന് ഫാസില്‍ പറയുന്നു.
‘പത്രങ്ങള്‍ നിറയെ അവരുടെ പടവും വാര്‍ത്തകളും അപ്പോള്‍ എന്റെ സഹോദരനാണ് ചോദിച്ചത് ആ പേരിലെ നദിയ എടുത്ത് സെറീനയ്ക്ക് കൊടുത്താലോ എന്ന്. എനിക്കും തോന്നി അതു കൊള്ളാമെന്ന്. സെറീന മൊയ്തു എന്നതിനേക്കാള്‍ ഗംഭീരമായിരിക്കും നദിയ മൊയ്തു. തികച്ചും വ്യത്യസ്തം. അങ്ങനെയാണ് നദിയ മൊയ്തുവുണ്ടായത്’, ഫാസില്‍ പറയുന്നു.
പൂര്‍ണ്ണമായും നായികാ കേന്ദ്രീകൃതമായ അത്തരമൊരു സിനിമ അക്കാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണെന്നും ഫാസില്‍ പറഞ്ഞു. ഗേളിയെന്ന കഥാപാത്രമായി നദിയ അഭിനയിക്കുകയായിരുന്നില്ല മറിച്ച് പെരുമാറുകയായിരുന്നുവെന്നും അതുകൊണ്ടാണ് ആ കഥാപാത്രം ഇത്ര മനോഹരമായതെന്നും ഫാസില്‍ പറയുന്നു.
കഥാപാത്രത്തിനായി തെരഞ്ഞെടുക്കാന്‍ നദിയയെ വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ തന്നെ ഗേളിയായി നദിയ മതിയെന്ന് മനസ്സിലുറപ്പിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ ഫാസില്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക