ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് രണ്ട് ടെസ്റ്റ് മത്സരം കൊണ്ട് പരമ്പരയിലെ അവസാന മത്സരത്തില്‍ വിന്‍ഡീസ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. ഗാബയില്‍ ഡേ നൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യമായാണ് തോല്‍ക്കുന്നത്. നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു വിന്‍ഡീസ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നത്.
216 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയെ വിന്‍ഡീസ് ബൗളര്‍ ഷാമര്‍ ജോസഫിന്റെ മിന്നും പ്രകടനത്തില്‍ ഓസീസ് തകര്‍ന്നടിയുകയായിരുന്നു. ഷാമര്‍ ജോസഫ് ഓസ്‌ട്രേലിയയുടെ ഏഴ് വിക്കറ്റുകള്‍ക്കാണ് വീഴ്ത്തിയത്. ഒടുവില്‍ എട്ട് റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ വിജയം.
ഇപ്പോഴിതാ വെസ്റ്റിന്‍ഡീസ് ഓസ്‌ട്രേലിയയില്‍ ഓസീസിനെ തോല്‍പ്പിക്കാന്‍ പ്രചോദനമായത് പാകിസ്ഥാനില്‍ നിന്നുമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ട്രി ഡാഡ് ആന്‍ഡ് ടുബാഗോ മുന്‍ താരം ഫസീര്‍ മുഹമ്മദ്.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ഒരു വീഡിയോയിലൂടെ പ്രതികരിക്കുകയായിരുന്നു ഫസീര്‍.
‘അടുത്തിടെ അവസാനിച്ച ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. കാരണമെന്തെന്നാല്‍ പാകിസ്ഥാന്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചപ്പോള്‍ ധാരാളം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു.
പാകിസ്ഥാന്‍ ആ ക്യാച്ചുകള്‍ എല്ലാം പിടിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ മത്സരം വിജയിക്കാമായിരുന്നു. എന്നാല്‍ പരമ്പര 3-0ത്തിന് ഓസ്‌ട്രേലിയ വിജയിച്ചു. വെസ്റ്റ് ഇന്‍ഡീസ് ഇതില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു. ഓസ്‌ട്രേലിയയുടെ ക്യാച്ചുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പാകിസ്ഥാന്‍ മത്സരത്തില്‍ വരുത്തിയ തെറ്റുകള്‍ വെസ്റ്റ് ഇന്‍ഡീസ് ആവര്‍ത്തിച്ചില്ല,’ മുഹമ്മദ് ഫസീര്‍ പറഞ്ഞു.
പാകിസ്ഥാനും വെസ്റ്റ് വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ മികച്ച ഒരു ബന്ധമുണ്ടെന്നും ഫസീര്‍ പറഞ്ഞു.
‘പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ മികച്ച ഒരു ബന്ധമുണ്ട്. അവര്‍ കളിക്കുന്ന രീതി, കളിക്കളത്തിലുഉള്ള ആവേശം, ക്രിക്കറ്റിനോടുള്ള വികാരം എന്നിവയെല്ലാം ഒരുപോലെയാണ്,’ മുഹമ്മദ് ഫസീര്‍ കൂട്ടിച്ചേർത്തു.
Content Highlight: Fazeer Mohammad remarked that Windies took insipiration from Pakistan to beat Australia.