| Thursday, 27th June 2024, 9:39 am

ടി-20 ലോകകപ്പില്‍ വമ്പന്മാരെ എറിഞ്ഞുവീഴ്ത്തിയ അഫ്ഗാന്‍ സിംഹം; പുറത്തായത് ചരിത്രനേട്ടം സ്വന്തമാക്കി!

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പ്രോട്ടിയാസ് ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചു. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ 11.5 ഓവറില്‍ 56 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇതോടെ പ്രോട്ടിയാസ് ഐ.സി.സിയുടെ 2024 ടി-20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ്. മാത്രമല്ല ആദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. എയ്ഡന്‍ മാര്‍ക്രത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ടീമിന്റെ വിജയക്കുതിപ്പ്. 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് നോടിയാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. റീസ ഹെന്‍ട്രിക്സും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.

റീസ 25 പന്തില്‍ 29* റണ്‍സും മാര്‍ക്രം 21 പന്തില്‍ 23* റണ്‍സുമാണ് സ്വന്തമാക്കിയത്. ഡികോക്ക് 5 റണ്‍സിന് പുറത്തായതോടെ ഇരുവരുടേയും കൂട്ടുകെട്ട് അഫ്ഗാനിസ്ഥാനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. അഫ്ഗാന്‍ ബൗളര്‍ ഫസല്‍ ഹഖ് ഫറൂഖിക്കാണ് ഡികോക്കിന്റെ വിക്കറ്റ് നേടാന്‍ സാധിച്ചത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഫസല്‍ ടി-20 ലോകകപ്പില്‍ സ്വന്തമാക്കിയത്. ടി-20 ലോകകപ്പിലെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് താരത്തിന് സാധിച്ചത്. ഈ റെക്കോഡില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയുടെ റെക്കോഡാണ് താരം മറികടന്നത്.

ടി-20 ലോകകപ്പിലെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, എണ്ണം, വര്‍ഷം

ഫസല്‍ ഹഖ് ഫറൂഖി – 17* – 2024

വനിന്ദു ഹസരങ്ക – 16 – 2021

അജന്ത മെന്ഡിസ് – 15 – 2012

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു എന്നാല്‍ അതിലെ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് ടീമിന് നേരിടേണ്ടി വന്നത്. റഹ്‌മാനുള്ള ഗര്‍ബാസ് പൂജ്യം റണ്‍സിന് ആദ്യ ഓവറിലെ ആറാം പന്തില്‍ പുറത്തായപ്പോള്‍ ഇബ്രാഹിം സദ്രാന്‍ വെറും രണ്ട് റണ്‍സ് കൂടാരം കയറിയത്. മാര്‍ക്കോയാന്‍സനാണ് ഗുര്‍ബാസിനെ പറഞ്ഞയച്ചത്. സദ്രാനെ റബാദ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

ഗുല്‍ബാദിന്‍ നായിബിനെ യാന്‍സന്‍ 9 റണ്‍സിന് പറഞ്ഞയച്ചപ്പോള്‍ അസ്മത്തുള്ള ഒമര്‍സായി 10 റണ്‍സും നേടി കളം വിട്ടു. അന്റിച്ച് നോര്‍ക്യയാണ് താരത്തെ പുറത്താക്കിയത്. തുടര്‍ന്ന് മുഹമ്മദ് നബിയെ റബാദ 0 റണ്‍സിന് പുറത്താക്കിയപ്പോള്‍ നന്‍ഗേയലിയ ഗരോട്ടെക്ക് രണ്ട് റണ്‍സ് ആണ് നേടാന്‍ സാധിച്ചത്.

കരിംജന്നത്ത് തമ്പ്രായിസ് ഷംസിയുടെ എല്‍.ബി.ഡബ്ലിയുവില്‍ കുരങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനെ നോര്‍ക്യ എട്ട് റണ്‍സിനും പറഞ്ഞയച്ചു. നവീന്‍ എല്‍.ബിയില്‍ കുരുക്കി ഷംസി വീണ്ടും വിക്കറ്റ് നേടുകയായിരുന്നു. ടീമില്‍ അസ്മത്തുള്ള ഒമര്‍ സായിക്ക് മാത്രമാണ് 10 റണ്‍സ് നേടി രണ്ടക്കം കാണാന്‍ സാധിച്ചത് മറ്റുള്ള താരങ്ങള്‍ക്ക് ഒന്നും ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍.

സൗത്ത് ആഫ്രിക്ക തങ്ങളുടെ ആക്രമണ ബൗളിങ് ശൈലി അഫ്ഗാനിസ്ഥാനെ അടപടലം തകര്‍ക്കുകയായിരുന്നു. മാര്‍ക്കോയാന്‍സന്‍ മൂന്നു വിക്കറ്റും റബാദ, നോര്ക്യ എന്നിവര്‍ രണ്ടു വിക്കറ്റും നേടിയപ്പോള്‍ തമ്പ്രായിസ് ഷംസി മൂന്നു വിക്കറ്റും നേടി.

Content Highlight: Fazalhaq Farooqi In Record Achievement In t20 World Cup

We use cookies to give you the best possible experience. Learn more