| Friday, 17th August 2018, 8:46 am

കാലാവസ്ഥ അനുകൂലം; ഇനി കൂട്ട ഒഴിപ്പിക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഈ അനുകൂല കാലാവസ്ഥ മുതലെടുത്ത് പരമാവധിപേരെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. കര,നാവിക,വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേനം പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ സംയുക്തസംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത്.

ഇന്നലെ കളമശേരിയിലെ താല്‍ക്കാലിക കണ്‍ ട്രോള്‍ റൂമില്‍ ചേര്‍ന്ന അടിയന്തരയോഗം രക്ഷാപദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, സ്‌പെഷ്യല്‍ ഓഫീസറും മുന്‍ കളക്ടറുമായ എം.ജി രാജമാണിക്യം, ഐ.ജി വിജയ് സാഖറെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകള്‍ കൂടി എത്തിച്ച് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യോമമാര്‍ഗം രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാന്‍ നേവല്‍ ബേസിന് സമീപത്തും ക്യാമ്പുകള്‍ തുറന്നു.

We use cookies to give you the best possible experience. Learn more