| Friday, 3rd July 2020, 2:06 pm

കൊറോണ വൈറസില്‍ പരിവര്‍ത്തനം നടക്കുന്നു, രോഗ വ്യാപനം എളുപ്പത്തില്‍ നടക്കാന്‍ സാധ്യതയെന്ന് ഫോസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കൊവിഡിനു കാരണമായ നോവല്‍ കൊറോണ വൈറസിന്റെ ഘടനയില്‍ പരിവര്‍ത്തനം നടക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചതായി യു.എസിലെ ദേശീയ പകര്‍ച്ചരോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആന്തോണി ഫോസി.

പുതിയ പരിവര്‍ത്തനം വൈറസിന്റെ വ്യാപനത്തിന് വേഗത കൂട്ടുമെന്നും ഇദ്ദേഹം പറയുന്നു.

വൈറസില്‍ അമിനോ ആസിഡിനെ ബാധിക്കുന്ന തരത്തില്‍ പരിവര്‍ത്തനം നടക്കുകയും ഇത് വൈറസിന്റെ പകര്‍ച്ചയില്‍ വേഗത കൂട്ടാനും ഉയര്‍ന്ന വൈറല്‍ ലോഡ് സൃഷ്ടിക്കാനും അനുവദിക്കുന്നു.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണല്‍ ആതിഥേയത്വം വഹിച്ച ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഫോസി. അതേ സമയം പുതിയ പരിവര്‍ത്തനം മൂലം രോഗബാധിതരായവരില്‍ പഴയ രോഗാവസ്ഥയേക്കാള്‍ കൂടിയ പ്രതിസന്ധി ഉണ്ടോ എന്നതിലും വ്യക്തതയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ലോക വ്യാപകമായി കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നിരിക്കെയാണ് പുതിയ കണ്ടെത്തല്‍. 517,000 കൊവിഡ് മരണങ്ങളാണ് ഇതുവരെ ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more