| Monday, 4th February 2013, 10:00 am

കാശ്മീരില്‍ പെണ്‍കുട്ടികളുടെ മ്യൂസിക് ബാന്‍ഡിനെതിരെ ഫത്‌വ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു: കാശ്മീരിലെ ആദ്യത്തെ വനിതാ മ്യൂസിക് ബാന്‍ഡിനെതിരെ മുസ്‌ലീം പുരോഹിതര്‍ ഫത്‌വ ഇറക്കി. കാശ്മീരിലെ മതപുരോഹിതര്‍ റോക്ക് ബാന്‍ഡിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.[]

സംഗീതം സമൂഹത്തിനും സ്ത്രീകള്‍ക്കും നല്ലതല്ല. സ്ത്രീകള്‍ എപ്പോഴും മൂടുപടത്തിനുളളില്‍ വരേണ്ടതാണ്. സ്ത്രീകള്‍ പൊതുപരിപാടികള്‍ പങ്കെടുക്കുന്നത് ലൈംഗികാതിക്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മുസ്‌ലീം പുരോഹിതര്‍ പറയുന്നു.

പ്രഗാഷ് മ്യൂസിക് ബ്രാന്‍ഡിനെതിരെ നിരവധി ഭീഷണികള്‍ നേരത്തേ ഉയര്‍ന്നിരുന്നു. സ്ത്രീകളാണ് അവര്‍ക്ക് നേരിടുന്ന പീഡനങ്ങള്‍ക്കുത്തരവാദി. അവര്‍ എപ്പോഴും മൂടുപടത്തിനുള്ളില്‍ ഇരിക്കേണ്ടവരാണ്.

അവര്‍ അതിരുകടക്കുന്നു. അവര്‍ വീടുകള്‍ക്കുള്ളില്‍ പാടികൊള്ളട്ടെ, അല്ലാതെ പൊതുസമൂഹത്തിന് മുമ്പില്‍ പാടരുത്. ഇവര്‍ പുരുഷന്മാരെ പ്രലോഭിപ്പിക്കുകയാണെന്നും മുഫ്തി മൗലാന ബാശിര്‍ ഉദ്ദീന്‍ എന്ന മതപുരോഹിതന്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ ബാന്റിനെതിരെയുള്ള പുരോഹിതരുടെ അധിക്ഷേപം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സൂക്ഷമ പരിശോധന നടത്താന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

മൂന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളടങ്ങുന്നവാരണ് ബാന്റിലുള്ളത്. ഇവര്‍ 2012 ഡിസംബറില്‍ ബാറ്റില്‍ ഓഫ് ദി ബാന്റ് എന്ന പരിപാടിയില്‍ പ്രകടനം നടത്തുകയും അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

അതേസമയം, ഓണ്‍ലൈന്‍ വഴി ബാന്‍ഡില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ട് നിരവധി ഭീഷണികളാണ് യാഥാസ്ഥിതികരില്‍ നിന്നും ലഭിക്കുന്നതെന്ന് മ്യൂസിക് ബാന്‍ഡ് അംഗങ്ങള്‍ അവരുടെ ഫേസ് ബുക്കിലൂടെ അറിയിച്ചു. ഇതിനെ കുറിച്ച് തങ്ങളുടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാണെന്നും മ്യൂസിക് ബാന്‍ഡ് നിറുത്താന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ഇവര്‍ പറയുന്നു.

കൂടാതെ പെണ്‍കുട്ടികളേയും മാതാപിതാക്കളേയും മാധ്യമങ്ങളുമായി സംസാരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്.  അല്‍പജ്ഞാനികളായ ഇത്തരക്കാരുടെ മുമ്പില്‍ ഈ പ്രഗല്‍ഭരായ പെണ്‍കുട്ടികള്‍ തോറ്റുപോകില്ലെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ട്വീറ്ററിലൂടെ അറിയിച്ചത്.

പെണ്‍കുട്ടികള്‍ ഇപ്പോഴും മ്യൂസിക് അക്കാദമിയില്‍ പരിശീലനം നടത്തുന്നതായി മ്യൂസിക് അക്കാദമി തലവന്‍ അറിയിച്ചു. ഇത്തരം പുരോഗമന ചിന്തകളില്‍ പലരും സന്തുഷ്ടരല്ലെന്നതാണ് ഇവര്‍ക്കെതിരെ നടക്കുന്ന ക്യാമ്പയിനുകളില്‍ നിന്നും മനസിലാക്കുന്നത് മ്യൂസിക്, ഫാഷന്‍, തുടങ്ങി പല കാര്യങ്ങളിലും പുതിയ ചിന്തകള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more