ഇതാദ്യമായാണ് സ്ത്രീ-പുരുഷ ശരീരം വ്യത്യസ്തമായാണ് ഫാറ്റുള്ള ആഹാരങ്ങളോട് പ്രതികരിക്കുന്നതെന്ന് കണ്ടെത്തുന്നതെന്നാണ് ഗവേഷകരുടെ അവകാശവാദം. ലോസ് ഏഞ്ചല്‍സിലെ സെഡാര്‍ സിനൈ മെഡിക്കല്‍ സെന്ററിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍.
ധാരാളം ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള തലച്ചോറിന്റെ വ്യത്യസ്തമായ പ്രതികരണം പുരുഷന്മാരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. സ്ത്രീകളില്‍ താരതമ്യേന ഇതിനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ വാദിക്കുന്നു.
“സ്ത്രീകള്‍ വല്ലപ്പോഴും ധാരാളം ഫാറ്റുള്ള ആഹാരങ്ങള്‍ കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പുരുഷന്മാര്‍ക്ക് ഇത് നിര്‍ദേശിക്കാനേ പാടില്ല.” ഗവേഷകരിലൊരാളായ ഡെബോറ ക്ലെഗ് പറഞ്ഞു.
എലികളിലാണ് ഇതിനെക്കുറിച്ച് പരീക്ഷണം നടത്തിയത്. ആണ്‍ എലികളെ അപേക്ഷിച്ച് പെണ്‍ എലികളുടെ തലച്ചോറ് ഫാറ്റിന്റെ ദൂഷ്യഫലങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നതായി കണ്ടെത്തുകയായിരുന്നു. ഈ കണ്ടെത്തല്‍ മനുഷ്യരുടെ കാര്യത്തിലും ശരിയാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഗവേഷണങ്ങളില്‍ മുഴുകിയിരിക്കുകയാണിവര്‍.