| Friday, 15th May 2015, 6:09 pm

നിങ്ങള്‍ മതന്യൂനപക്ഷമാണോ? എങ്കില്‍ പാകിസ്ഥാനില്‍ നിങ്ങളെ കാത്തിരിക്കുന്നത് മരണമാണ്. അതെ പാകിസ്ഥാന്‍ പിശാചുക്കളുടെ നാടാണ് : ഫാത്തിമ ഭൂട്ടോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലീമിലെ ഏറ്റവും സമാധാന പ്രിയരായ വിഭാഗമായ ഇസ്‌ലാമികള്‍. പാകിസ്ഥാനിലെ ഷിയ ന്യൂനപക്ഷത്തിലുള്‍പ്പെട്ടവര്‍. അവരാണ് മരണത്തിന് ഇരയായത്. പാകിസ്ഥാനി മുസ്‌ലീങ്ങളില്‍ 70%വും സുന്നികളാണ്. ഈ മുസ്‌ലീം ഭൂരിപക്ഷ രാഷ്ട്രത്തില്‍ യാഥാസ്ഥിതിക തീവ്രവാദ സംഘങ്ങളില്‍ നിന്നും അക്രമ ഭീഷണി നേരിടുന്നത് ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല ഷിയാ വിഭാഗങ്ങളാണ്.



ഒപ്പിനിയന്‍ : ഫാത്തിമാ ഭൂട്ടോ


വിഭാഗീയ സംഘര്‍ഷങ്ങള്‍ പതിവായ പാകിസ്ഥാനില്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചുവരികയാണ്. സുന്നിഭൂരിപക്ഷമായ രാജ്യത്ത് സദാ ആക്രമണ ഭീഷണി നേരിടുകയാണ് ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാര്‍.

ഷിയാ വിഭാഗക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ അടുത്തിടെ വന്‍തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം കറാച്ചിയില് അല്‍ അസ്ഹര്‍ ഗാര്‍ഡന്‍ കോളനിയിലെ തൊഴിലാളികളെയും കൊണ്ടുപോകുന്ന ബസിനുനേരെയുണ്ടായത്. 43 പേരാണ് കൊല്ലപ്പെട്ടത്.

പ്രശസ്ത പാകിസ്ഥാനി എഴുത്തുകാരിയും കവയത്രിയും ഭൂട്ടോ കുടുംബാംഗവുമായ ഫാത്തിമ ഭൂട്ടോ പാക് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പാകിസ്ഥാനില്‍ വളരുന്ന തീവ്രവാദത്തെക്കുറിച്ചും സംസാരിക്കുന്നു.

ദല്‍ഹിയില്‍ ഒരു അഭിമുഖത്തില്‍ ഭൂട്ടോയുടെ പ്രതികരണങ്ങള്‍ ഹിന്ദു പ്രസിദ്ധീകരിച്ചതിന്റെ പരിഭാഷ

പിശാചുക്കളുടെ രാജ്യമാണ് പാകിസ്ഥാന്‍. അവര്‍ എല്ലായിടത്തും ഉണ്ട്, ഇരകളും കുറ്റവാളിയും, ഇവര്‍ രണ്ടും. ബുധനാഴ്ച രാവിലെ കറാച്ചിയില്‍ 60 ഇസ്മയിലി മുസ്‌ലീങ്ങളുമായി പോകുകയായിരുന്ന അല്‍ അസ്ഹര്‍ ഗാര്‍ഡന്‍ ബസ് പോലീസ് വേഷത്തിലെത്തിയ ആറ് തോക്കുധാരികള്‍ തടഞ്ഞു. നഗരപ്രാന്തങ്ങളിലെ ഹൗസിങ് സൊസൈറ്റിയിലുള്ള ഇസ്മയിലികളെ തൊഴില്‍ സ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസ്സായിരുന്നു അത്. അവരുടെ പതിവു യാത്രയായിരുന്നു അത്.

തോക്കുധാരി ബസിലേക്കു കയറി. “സബ് കോ മാര്‍ ഡാലോ” (എല്ലാവരേയും കൊല്ലൂ) അങ്ങനെ പറഞ്ഞതായി മൊഴിയുള്ളതായി പറയുന്നു. “എല്ലാവരേയും കൊല്ലൂ. തോക്കുധാരി തിരിച്ച് അയാളുടെ മോട്ടോര്‍സൈക്കളില്‍ കയറി രക്ഷപ്പെടുന്നതിനിടയില്‍ 43 ആളുകളാണ് കൊലചെയ്യപ്പെട്ടത്.

ആരൊക്കെയാണ് മരിച്ചത്?

മുസ്‌ലീമിലെ ഏറ്റവും സമാധാന പ്രിയരായ വിഭാഗമായ ഇസ്‌ലാമികള്‍. പാകിസ്ഥാനിലെ ഷിയ ന്യൂനപക്ഷത്തിലുള്‍പ്പെട്ടവര്‍. അവരാണ് മരണത്തിന് ഇരയായത്. പാകിസ്ഥാനി മുസ്‌ലീങ്ങളില്‍ 70%വും സുന്നികളാണ്. ഈ മുസ്‌ലീം ഭൂരിപക്ഷ രാഷ്ട്രത്തില്‍ യാഥാസ്ഥിതിക തീവ്രവാദ സംഘങ്ങളില്‍ നിന്നും അക്രമ ഭീഷണി നേരിടുന്നത് ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല ഷിയാ വിഭാഗങ്ങളാണ്.

അവര്‍ അതിനെ ഷിയ കൂട്ടക്കുരുതിയെന്ന് വിളിക്കുന്നു; കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 1,000 ഷിയ പൗരന്മാരാണ് പാകിസ്ഥാനില്‍ കൊലചെയ്യപ്പെട്ടത്. (പക്ഷെ കൂട്ടക്കുരുതിയെന്നു വിളിക്കുന്നവര്‍ക്ക് അപ്പോള്‍ മറുപടി വരും: അവര്‍ സുന്നികളെയും കൊല്ലുന്നില്ലേയെന്ന്. അവരെക്കുറിച്ചെന്താണ് പറയാത്തത്? ഇപ്പോഴത്തെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇതാണ്. മറ്റുള്ളവരുടെ കാര്യമെന്താണ്? ഇപ്പോള്‍ നിരവധി ഗ്രൂപ്പുകളാണ് ഭീഷണി നേരിടുന്നത്, അവരെയെല്ലാം എണ്ണുകയെന്നത് സാധ്യമായ കാര്യമല്ല.)

അടുത്തപേജില്‍ തുടരുന്നു

പള്ളികള്‍ ആക്രമിക്കപ്പെട്ടു

ജനവരിയില്‍ സിന്ധിലെ ഷികര്‍പൂര്‍ ജില്ലയിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 60 ആളുകളാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരിയില്‍ പെഷവാറിലെ ഒരു ഷിയ പള്ളിയ്ക്കുനേരെ ഗ്രനേഡ് ആക്രമണം നടന്നു. അവിടെയും 20 ആളുകള്‍ കൊലചെയ്യപ്പെട്ടു. വസന്തകാലത്ത് അവിടെ ഷിയ പ്രഫഷണലുകളെയും ഡോക്ടര്‍മാരെയും മതനേതാക്കളേയും ആക്ടിവിസ്റ്റുകളെയും എല്ലാവരേയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും കൂട്ടക്കുരുതികളും.

പിശാചുക്കളുടെ രാജ്യം

ഈ കൊലകളെ ഏറെക്കാലം നോക്കി നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല അവരുടെ ജീവിതം നശിപ്പിച്ചതെന്താണോ അത് ഞങ്ങളുടെ ജീവനെടുക്കാത്തിടത്തോളം കാലം. കൊലചെയ്യപ്പെടാവുന്നവരുടെ ലിസ്റ്റ് പ്രത്യേക എന്ന തലത്തില്‍ നിന്നും പൊതു എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. നിങ്ങള്‍ ഹസാരയാണോ? നിങ്ങള്‍ ഷിയയാണോ? നിങ്ങള്‍ അഹമ്മദിയാണോ? മേല്‍പ്പറഞ്ഞതില്‍ ആരെങ്കിലുമാണെങ്കില്‍ നിങ്ങള്‍ കൊലചെയ്യപ്പെടും.

നിങ്ങളൊരു ദേശീയവാദിയാണോ സിന്ദിയോ ബലോച്ചോ ആണോ? നിങ്ങള്‍ വക്താവാണോ? അമേരിക്കയുടെ? അയല്‍ രാജ്യങ്ങളുടെ? തീവ്രവാദത്തിനെതിരായ യുദ്ധത്തിന്റെ? നിങ്ങളൊരു അമുസ്‌ലീമാണോ?

ചിലപ്പോള്‍, അങ്ങനെയെങ്കില്‍ കൊലചെയ്യപ്പെടാന്‍ ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സാണുള്ളത്.

തുറുപ്പു ചീട്ടുകളുമുണ്ട്. നിങ്ങള്‍ ഒരു സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണോ? പാവപ്പെട്ട പുരുഷനോ സ്ത്രീയോ ആണോ? ഒരുപാട് സംസാരിക്കുന്ന സ്ത്രീയാണോ? ഒരു ആക്ടീവിസ്റ്റാണോ?

പാകിസ്ഥാനില്‍ ഇന്ന് എന്തും സാധ്യമാണ്. ചരിത്രത്തില്‍ ഹിംസകരും ശക്തരുമായി നമ്മള്‍ മനസിലാക്കിയിട്ടുള്ളവര്‍ക്ക് ആരെയും വേദനിപ്പിക്കാം. നിങ്ങള്‍ ലിബറലാണോ? ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ അവ്യക്തമായി മൂല്യങ്ങളെ വിമര്‍ശിക്കുന്ന ആരെയും.

ലിബിഡോ എന്നാണ് അവര്‍ ലിബറലുകളെ വിളിക്കുന്നത്. അതൊരു മോശം വാക്കാണ്. അവരുടെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും “ലിഫാഫ ജേര്‍ണോ” ആണ്. (പണം മോഹിച്ചുമാത്രമാണ് അവര്‍ക്കെതിരെ മോശം ശബ്ദം ഉയര്‍ത്തിയത് എന്നു സൂചിപ്പിക്കുന്ന വാക്ക്)

അഭിമുഖം വായിക്കാന്‍ ഫോട്ടോയില്‍ ക്ലിക് ചെയ്യുക…

ഇനി ബംഗ്ലാദേശിലെ പോലെ നിങ്ങളോട് ചോദിക്കും: നിങ്ങളൊരു എഴുത്തുകാരനാണോ?

ഹിംസ ഇവിടെ എല്ലായിടത്തും ഉണ്ട് ഭീഷണിയായും നടപടിയായും. എല്ലായിടത്തും.

പക്ഷേ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ആരൊക്കെയാണ് മറ്റ് പിശാചുക്കള്‍.

ഭീകരമായ ആക്രമണങ്ങള്‍ നേരിട്ട എല്ലാ പ്രവിശ്യകള്‍ക്കും സ്മൃതിഭ്രംശവും സംഭവിച്ചുകൊണ്ടിരിക്കുന്നു. മരിച്ച 43 പേരെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന സ്വന്തം വീഴ്ചയെ പ്രതിരോധിച്ചുകൊണ്ട് സിന്ധിലെ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. തീവ്രവാദം രാജ്യത്തിന്റെ എല്ലായിടത്തും സംഭവിക്കുന്നുണ്ട് എന്നാണ് അവിടുത്തെ മുഖ്യമന്ത്രി പറഞ്ഞത്. അത് പഞ്ചാബിലും ഖൈബര്‍ പുഖ്ടൂണ്‍ ഖാവയിലുമൊക്കെ നടക്കുന്നുണ്ട് എന്നാണ് അദ്ദേഹം ന്യായീകരിച്ചത്.

അടുത്തപേജില്‍ തുടരുന്നു

“കറാച്ചിയില്‍ നിന്നും രക്തംചൊരിയുമ്പോള്‍ പ്രധാനമന്ത്രി ഭക്ഷണത്തിനുവേണ്ടി യാചിക്കുകയാണ്” എന്നാണ് ഒരു ടി.വി ചാനല്‍ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നവാസ് ഷെരീഫ് കറാച്ചിയിലെത്താത്തിനെയും പകരം അദ്ദേഹം ഒരു ഉച്ചസല്‍ക്കാരത്തില്‍ പങ്കെടുത്തതിനെയുമാണ് അവര്‍ സൂചിപ്പിച്ചത്.

പക്ഷെ പ്രാദേശിക ദേശീയ സര്‍ക്കാറിനെ കുറ്റപ്പെടുത്തില്ല,  പോലീസിനെ കുറ്റപ്പെടുത്തില്ല. രാജ്യം തെറ്റിനും മുകളിലാണ്. തീര്‍ച്ചയായും ഒരു കമ്മീഷനെ ചുമതലപ്പെടുത്തി അന്വേഷണം നടത്തും. അതില്‍ക്കൂടുതല്‍ എന്താണ് നിങ്ങള്‍ക്കു വേണ്ടത്?

വധശിക്ഷയ്ക്കുമേലുള്ള മൊററ്റോറിയും പാകിസ്ഥാന്‍ ഡിസംബറില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ആറ് മാസം കൊണ്ട് 100 ആളുകളെ വധശിക്ഷയ്ക്കു വിധേയരാക്കി. ക്രൂരമായ പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിനോടുള്ള പ്രതികരണമായിരുന്നു ഇത്. കൊലപാതകികളായ കുറ്റവാളികള കൊല്ലുക, നമ്മള്‍ സുരക്ഷിതരായിക്കും. എന്നാല്‍ അന്നുമുതല്‍ കൂടുതല്‍ രക്തച്ചൊരിച്ചിലുകള്‍ ഉണ്ടായിട്ടേയുള്ളൂ.

കുറ്റം ആരുടേതാണ്? തീവ്രവാദികളും തീവ്രവാദ സംഘടനകളും ഉത്തരവാദിത്തം ഏറ്റെടുക്കുകയും അപ്രത്യക്ഷരാവുകയും ചെയ്യുന്നു.

അവരുടെ പേരു പറയരുത്. അത് സുരക്ഷിതമല്ല. പക്ഷെ നമുക്ക് അവരുടെ പേരു വേണ്ട, അവര്‍ ഇതിനകം തന്നെ അപ്രത്യക്ഷരായവരാണ്.

അവരുടെ വിദേശ കൈകള്‍ക്ക് ഇളവു നല്‍കേണ്ട. അവര്‍ എല്ലായിടത്തുമുണ്ട്. അവരുടെ കൈകള്‍ ഇവിടെയാണ്, പാകിസ്ഥാനില്‍. അതിലെ ജനതയില്‍, അതിന്റെ മണ്ണില്‍.

പക്ഷെ ഇതൊന്നും പറയരുതെന്നാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. പിശാചുക്കളെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന്.

പോസിറ്റീവുകളില്‍ ഫോക്കസ് ചെയ്യാം.

വായമൂടിക്കെട്ടിയാണ് ഞങ്ങളെല്ലാം സംസാരിക്കാന്‍ പഠിച്ചത്. കോഡുകളില്‍ ചിന്തിക്കാനും ഞങ്ങള്‍ ഇതിനകം തന്നെ പഠിച്ചിരിക്കുന്നു. ദൃശ്യവും അദൃശ്യവുമായതിനെയെല്ലാം കാണാതിരിക്കാന്‍ ഞങ്ങള്‍ പഠിച്ചിരിക്കുന്നു. എന്നിട്ടും പാകിസ്ഥാനില്‍ ദു:ഖം മാത്രമേ കാണാനാവൂ. വെറും ദു:ഖവും നാണക്കേടും.

ഇസ്മയിലികള്‍

പ്രവാചകന്‍ മുഹമ്മദിന്റെ മരുമകന്‍ അലിയാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പിന്മാഗികള്‍ എന്നു വിശ്വസിക്കുന്നവരാണ് ഷിയാകളിലെ ഇസ്മയിലി വിഭാഗക്കാരും. എ.ഡി 765ല്‍ മരിച്ച ഇമാം ഇസ്മയിലിനോടും ഭക്ത്യാദരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണിവര്‍. അതുകൊണ്ടാണ് ഈ പേരു വന്നത്. ഇന്ന് ലോകത്തെ 25 രാജ്യങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്.

ഷിയാ വിഭാഗങ്ങളിലെ ചെറുന്യൂനപക്ഷമായ ഇവര്‍ പുരോഗമനപരമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്നവരും സമാധാനപ്രിയരുമാണ്. കരീം ആഗാ ഖാനാണ് ഇവരുടെ ആത്മീയ നേതാവ്.

ലേഖനം വായിക്കാന്‍ ഫോട്ടോയില്‍ ക്ലിക് ചെയ്യുക…

We use cookies to give you the best possible experience. Learn more