തിരുവനന്തപുരം: മാധ്യമം ദിനപത്രവുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ കെ.ടി. ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ഈ അല്‍പ്പന്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും എന്നായിരുന്നു ഫാത്തിമ തഹ്‌ലിയയുടെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമയുടെ പ്രതികരണം.
മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജലീലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച ചാറ്റുകള്‍ കൈവശമുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പത്രം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജലീല്‍ തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതായും സ്വപ്ന ആരോപിച്ചു.
കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് യു.എ.ഇ അധികാരികളില്‍ അവമതിപ്പുണ്ടാക്കുന്നതാണെന്നും കെ.ടി. ജലീല്‍ പറഞ്ഞതായി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പത്രം നിരോധിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടതെന്നും പത്രം നിരോധിച്ചാല്‍ അത് രാഷ്ട്രീയപാര്‍ട്ടിയില്‍ തനിക്കുള്ള സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നുമായിരുന്നു ജലീല്‍ സൂചിപ്പിച്ചതെന്നും സ്വപ്ന ആരോപിച്ചു.
അതേസമയം ഗള്‍ഫില്‍ മാധ്യമം ദിനപത്രം നിരോധിക്കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍ വ്യക്തമാക്കി.
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫാത്തിമയടുെ പോസ്റ്റ് പി.കെ നവാസിനെ ഉദ്ദേശിച്ചുള്ളതാണെന്ന ട്രേളുകളുമായി സി.പി.ഐ.എമ്മും രംഗത്തെത്തിയിട്ടുണ്ട്.