കോഴിക്കോട്: റോഡിലെ ബ്ലോക്ക് ഒഴിവാക്കാന്‍ പൊലീസ് ഇടപെടുന്നില്ലെന്ന പരാതിയുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ.
കോഴിക്കോട് പലയിടത്തും നാട്ടുകര്‍ ഇടപെട്ടാണ് ബ്ലോക്ക് ഒഴിവാക്കുന്നതെന്നും തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം.
‘പെരുന്നാള്‍ ദിവസമായ ഇന്നലെ ഇല്ലാത്ത തിരക്കാണ് ഇന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള റോഡുകളില്‍. ഉച്ച മുതല്‍ തുടങ്ങിയ ബ്ലോക്ക് ഇപ്പോഴും തുടരുന്നു. (രാത്രി 10: 50).
മീഞ്ചന്തയിലും ചെറുവണ്ണൂരും നാട്ടുകാരാണ് റോഡിലെ വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്. പൊടിക്ക് ഒരു പൊലീസുകാരനെ ചെറുവണ്ണൂരിലെ തിരക്കിനിടയില്‍ കണ്ടു.
വല്ല വി.ഐ.പിയും റോഡിലൂടെ കടന്ന് പോകുന്നുണ്ടെങ്കില്‍ വഴി നീളെ നില്‍ക്കുന്ന പൊലീസുകാരില്‍ പകുതി പേരുണ്ടെങ്കില്‍ തീര്‍ക്കാന്‍ പറ്റുന്നതേയുള്ളൂ ഇതൊക്കെ. അനങ്ങാത്ത കെ റെയില്‍ കുറ്റിക്ക് കിട്ടുന്ന അകമ്പടിയും സുരക്ഷയും ഹാ റോഡിലുള്ള നമ്മള്‍ ആഗ്രഹിച്ചിട്ടെന്തു കാര്യം!,’ ഫാത്തിമ തഹ്‌ലിയ എഴുതി.