| Monday, 18th November 2019, 8:59 pm

ഫാത്തിമയുടെ മരണം: ഐ.ഐ.ടിഅധ്യാപകരെ ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യുന്നത് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരെ ചോദ്യം ചെയ്യുന്നു. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

മദ്രാസ് ഐ.ഐ.ടി ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഓരോരുത്തരേയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മതപരമായ വിവേചനം നടത്തിയെന്ന ആരോപണം നേരിടുന്ന സുദര്‍ശന്‍ പത്മനാഭന്‍, സഹ അധ്യാപകരായ മിലിന്ദ്, ഹരിപ്രസാദ് എന്നിവര്‍ക്കാണ് പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നത്.

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐ.ഐ.ടി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് കേസ് അന്വേഷിക്കുന്നതിനാല്‍ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്നാണ് ഐ.ഐ.ടി അധികൃതരുടെ വിശദീകരണം.

ഫാത്തിമ മരിക്കാനിടയായ സാഹചര്യങ്ങളെ അന്വേഷിക്കുന്നതിനെ കുറിച്ച് ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിനായി ബാഹ്യ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിന്താബാര്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഐ.ഐ.ടി പ്രധാന ഗേറ്റില്‍ സമരം ആരംഭിച്ചത്.ഇന്ന് രാവിലെ പത്തരമുതലാണ് മലയാളികളായ അവസാന വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി അസര്‍ മൊയ്തീന്‍, ഗവേഷണ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ തോമസ് എന്നിവര്‍ നിരാഹാര സമരം അനുഷ്ഠിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more