| Sunday, 15th December 2019, 8:48 am

ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി.ഐക്ക്; ശുപാര്‍ശ ചെയ്തത് തമിഴ്‌നാട് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി.ഐക്ക്. തമിഴ്‌നാട് സര്‍ക്കാരാണ് കേസ് സി.ബി.ഐയ്ക്ക് ശുപാര്‍ശ ചെയ്തത്.

ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.
രാഷ്ട്രീയപരമായി കൂടി പ്രതിരോധത്തിലേക്ക് നിങ്ങുന്ന ഘട്ടത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ രംഗത്തെത്തിയത്.

ക്രൈബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ സര്‍ക്കാരിനെതിരെ ഹൈക്കോടതി വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുകയാണെന്ന സംശയം ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

നേരത്തെ ഫാത്തിമയുടെ കുടുംബം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഐ.ഐ.ടികളിലെ മരണം വിശദമായി അന്വേഷിക്കണമന്ന് ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം മദ്രാസ് ഐ.ഐ.ടിക്ക് മുന്‍പില്‍ റോഡ് ഉപരോധിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. കേസന്വേഷണം ഒരു മാസം പിന്നിട്ടെങ്കിലും കാര്യമായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്്. ഈശ്വരമൂര്‍ത്തി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിവിധ സഹപാഠികളേയും ആരോപണ വിധേയരായ അധ്യാപകരെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നുവെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്ന നിലപാടിലായിരുന്നു നിന്നിരുന്നത്.

അന്വേഷണം അവസാനഘട്ടത്തിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more