ചെന്നൈ: ഫാത്തിമയുടെ മരണത്തിന്റെ പ്രധാന കാരണക്കാരന്‍ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനാണെന്നും അധ്യാപകന്റെ പേര് എഴുതിവെച്ചാണ് തന്റെ മകള്‍ മരിച്ചതെന്നും പിതാവ് ലത്തീഫ്. പല തരത്തിലുള്ള പീഡനങ്ങളും തന്റെ മകള്‍ കാമ്പസില്‍ നേരിട്ടതായും ലത്തീഫ് പറഞ്ഞു.
എന്റെ മകള്‍ കൃത്യമായി ഡെയ്‌ലി റൂട്ടിന്‍ ഉള്ള ആളാണ്. അവളുടെ മനസിനെ തകര്‍ക്കുന്ന എന്തോ ഒന്ന് അവിടെ സംഭവിച്ചിട്ടുണ്ട്.
എക്‌സാമിന്റെ ഒരോ ഉത്തരക്കടലാസുകളും വാങ്ങുന്ന എന്റെ മക്കള്‍ 8-11-19 ന് ലോജിസ്റ്റിക്കിന്റെ പരീക്ഷ പേപ്പര്‍ വാങ്ങാന്‍ മറ്റൊരു കുട്ടിയെ ആണ് വിട്ടിരുന്നത്. അത് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഭയപ്പെട്ടതുകൊണ്ടാണ് എന്ന് ഞാന്‍ കരുതുന്നു.
8-11-19 ന് ഫാത്തിമ മെസ് ഹാളില്‍ ഇരുന്ന കരയുമ്പോള്‍ ആശ്വസിപ്പിച്ചത് മൂക്കുത്തി ധരിച്ച ഒരാളാണ്. അത് ഒന്നുകില്‍ ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയായിരിക്കണം. അല്ലെങ്കില്‍ പുറത്തുനിന്നുള്ള ആളുകളാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്റെ മകള്‍ വീട്ടില്‍ എന്ത് സംഭവമുണ്ടായാലും ലെറ്റര്‍ എഴുതിവെക്കും. എന്റെ മകള്‍ ലെറ്റര്‍ എഴുതി വെച്ചിട്ട് തന്നെയാണ് മരിച്ചത്. പക്ഷേ ആ ലെറ്റര്‍ എഫ്.ഐ.ആറില്‍ എവിടേയും രേഖപ്പെടുത്തിടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒരു ആത്മഹത്യ ചെയ്താല്‍ ആ റൂം സീല്‍ ചെയ്യുക ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും നിര്‍ത്തിക്കൊണ്ടാണ്. പക്ഷേ അത് അവിടെ നടന്നില്ല. ഞാനും കൊല്ലം മേയറും അവിടെ ചെല്ലുമ്പോള്‍ ആ ഫാനില്‍ കയറുണ്ടായിരുന്നില്ല. റൂമില്‍ അലക്ഷ്യമായി സാധനങ്ങള്‍ വലിച്ചുവാരിയിട്ടിരുന്നു. റൂം മേറ്റായ കുട്ടിയുടെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയിയിരുന്നു.
പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പ് ഡി.ജി.പിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
ഇന്നലെ മാത്രമാണ് പരാതിയില്‍ അന്വേഷണം തുടങ്ങിയത്. സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് കാരണമെന്ന നോട്ട് ഇന്നാണ് ഡി.ജി.പിയെ ഏല്‍പ്പിച്ചത്. അദ്ദേഹത്തിന് എതിരായി ഫാത്തിമ എഴുതിയ നോട്ട് തമിഴ്‌നാട് ഡി.ജി.പിയെ കാണിച്ചു. അന്വേഷണത്തില്‍ വിശ്വാസം ഉണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഐ.ഐ.ടി അധികൃതര്‍ തങ്ങളോട് വളരെ മോശമായാണ് പെരുമാറിയത്. ഇന്ന് വരെ ഒരു അധ്യാപകന്‍ പോലും എന്നെ വിളിച്ചിട്ടില്ല. എന്റെ മകള്‍ മരിച്ചതുമായി ബന്ധപ്പെട്ട് ആരും ഒന്നും പറഞ്ഞില്ല.
27 ാം തിയതി നാട്ടിലേക്ക് വരുമ്പോള്‍ വായിക്കാനുള്ള പുസ്തകം അവള്‍ വാങ്ങിവെച്ചു. ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിട്ടുണ്ടായിരുന്നു. ആ കാമ്പസില്‍ അന്ന് എന്തോ നടന്നു. അവള്‍ അമ്മയോട് സംസാരിക്കുമ്പോള്‍ എസ്.പി എന്ന ഒരു പേര് പറയുമായിരുന്നു.
എല്ലാ തരത്തിലുള്ള ഹരാസ്‌മെന്റും അവള്‍ നേരിട്ടിട്ടുണ്ട്. അത് അന്വേഷണത്തിലൂടെ കണ്ടെത്തണം. എന്റെ മകളെ കൊന്നതാണോ മരിച്ചതാണോ എന്ന് കണ്ടെത്തണം. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു.