കൊല്ലം: പുനലൂരില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ വ്യക്തിയെ കൊണ്ടുപോകാന്‍ എത്തിച്ച വാഹനം പൊലീസ് തടഞ്ഞു. ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വാഹനം തടഞ്ഞത്.
ഇതോടെ ഒരു കിലോമീറ്റര്‍ അകലെ നിര്‍ത്തിയിട്ട വാഹനത്തിനരികിലേക്ക് അച്ഛനേയും ചുമന്ന് നടക്കുകയായിരുന്നു മകന്‍.
താലൂക്കാശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ അച്ഛനെ വീട്ടിലേക്കു കൊണ്ട് വരാന്‍ ശ്രമിക്കുമ്പോഴാണ് മകന്റെ ഓട്ടോറിക്ഷ പൊലീസ് തടയുന്നത്.
ബുധനാഴ്ച ഉച്ചക്ക് പുനലൂര്‍ തൂക്കു പാലം ജംഗ്ഷനടുത്തായിരുന്നു സംഭവം.
ആവശ്യമായ രേഖകളില്ലാതെയാണ് വാഹനവുമായി എത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം വാഹനം പൊലീസ് തടഞ്ഞപ്പോള്‍ രേഖകള്‍ കാണിച്ചിരുന്നെന്നും എന്നിട്ടും കടത്തിവിട്ടില്ലെന്നും കുടുംബം പറഞ്ഞു.
ആശുപത്രിയില്‍ തിരക്കായിരുന്നതു കൊണ്ട് രാവിലെ മുതല്‍ പൊലീസ് കര്‍ശനമായി വാഹനങ്ങള്‍ നിയന്ത്രിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത്യാവശ്യക്കാരെ പോലും കടത്തി വിടുന്നില്ലെന്ന് നാട്ടുകാരും പരാതിപ്പെട്ടു.
ചിത്രം കടപ്പാട്: മാധ്യമം ഡോട്ട്‌കോം
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ