national news
രാഷ്ട്രപതിഭവനു സമീപം ഡ്രോണ്‍ പറത്തി; യു.എസ് പൗരന്മാരായ അച്ഛനും മകനും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 16, 04:31 am
Monday, 16th September 2019, 10:01 am

ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍ പറത്തിയ യു.എസ് പൗരന്മാര്‍ അറസ്റ്റില്‍. രാഷ്ട്രപതി ഭവനു സമീപം ഡ്രോണ്‍ പറത്തിയ അച്ഛനെയും മകനെയുമാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയാണു സംഭവം. ഡ്രോണിലെ വീഡിയോ ക്യാമറ വഴി പകര്‍ത്തിയ അതീവ സുരക്ഷാ മേഖലയുടെ ചിത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യ തലസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിനുള്ള വിലക്ക് നിലനില്‍ക്കെയാണു സംഭവം. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിനോദ സഞ്ചാരത്തിന് എത്തിയവരാണ് തങ്ങളെന്നാണ് ഇരുവരും പൊലീസിനോടു പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഡ്രോണ്‍ പറത്താനുണ്ടായ കാരണം വ്യക്തമല്ല.