നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
Obituary
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th May 2018, 5:38 pm

കൊച്ചി: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമി ശ്രീനിവാസനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്.

കൃഷ്ണസ്വാമിയുടെ മകന്‍ കസ്തൂരി മഹാലിംഗത്തിന് കേരളത്തിലായിരുന്നു പരീക്ഷ സെന്റര്‍. മകന്‍ പരീക്ഷ എഴുതുന്നതിനിടെ പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന കൃഷ്ണസ്വാമി കുഴഞ്ഞ് വീഴുകയായിരുന്നു.

എന്നാല്‍ പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് മഹാലിംഗത്തിനെ വിവരം അധികൃതര്‍ അറിയിച്ചത്. കൃഷ്ണസ്വാമിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ ഏര്‍പ്പാടുകളും കേരള സര്‍ക്കാര്‍ ചെയ്തതായും സംസ്ഥാന അതിര്‍ത്തി വരെ കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.