ഭാര്യയെ സംശയം; അച്ഛൻ കുഞ്ഞിന്റെ കഴുത്തും കൈവിരലുകളും അറുത്തു
national news
ഭാര്യയെ സംശയം; അച്ഛൻ കുഞ്ഞിന്റെ കഴുത്തും കൈവിരലുകളും അറുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th November 2018, 12:47 pm

മൊറാദാബാദ്: ഭാര്യയുമായി വഴക്കിട്ട ഭർത്താവ് ദേഷ്യം തീർക്കാൻ 6 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ കഴുത്തും കൈവിരലുകളും അറുത്തു. ഉത്തർപ്രദേശിൽ ദൽഹിയോട് ചേർന്നുള്ള മൊറാദാബാദിലാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. അച്ഛനായ 25 വയസ്സുകാരൻ ജാഹിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read സ്‌ക്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണം; 1,2 ക്ലാസുകളില്‍ ഹോം വര്‍ക്ക് പാടില്ലെന്നും കേന്ദ്രനിര്‍ദ്ദേശം

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ സ്വനപേടകം മുറിഞ്ഞുപോയതിനാൽ സംസാരശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നാണു ഡോക്ടർമാർ പറയുന്നത്.

ജാഹിദിന്റെ ഭാര്യക്ക് അയൽവാസിയുടെ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാൾ വഴക്ക് തുടങ്ങിയത്. കുഞ്ഞിന്റെ പിതാവ് താനല്ലെന്ന് മനസിലായെന്നും അയൽവാസികൾ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് താൻ കേട്ടുവെന്നും ഇയാൾ ഭാര്യയോട് പറഞ്ഞു. എന്നാൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഭാര്യ തയാറായില്ല.

Also Read മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 35 കോടി പ്രഖ്യാപിച്ച് അമേരിക്ക

ഇതാണ് ജാഹിദിനെ ക്ഷുഭിതനാക്കിയത്. ഉടൻ തന്നെ അടുക്കളയിൽ നിന്നും കത്തി എടുത്തുകൊണ്ട് വന്നു ഇയാൾ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യയേയും ഇയാൾ കത്തി കൊണ്ട് ഉപദ്രവിച്ചു. കുഞ്ഞിനേറ്റ പരിക്കുകൾ ഗുരുതരമാണ്. ഭാര്യക്ക് നിസ്സാര പരിക്കുകളാണ് ഉള്ളത്. സംഭവത്തിൽ ഉത്തർ പ്രദേശ് പോലീസ് കേസ് എടുത്തു.