| Wednesday, 25th July 2018, 11:42 am

കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന പറഞ്ഞ് പീഡനം: ഫാ. ജോബ് മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ ഫാ.ജോബ് മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജോബിന്റെ പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണം. അതുകുടാതെ ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.


ALSO READ: പത്ത് വര്‍ഷം കൂടുമ്പോള്‍ ആധാര്‍ പുതുക്കണമെന്ന് നിര്‍ബന്ധമില്ല; പുതുക്കാത്ത കാര്‍ഡുകള്‍ അസാധുവാക്കില്ലെന്ന് യു.ഐ.ഡി.എ.ഐ


ജാമ്യം അനുവദിച്ചത് ദുരുപയോഗം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. കേസിലെ പരാതിക്കാരിയായ യുവതിയെയോ ബന്ധുക്കളേയോ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി മുന്നോട്ട്   വെച്ച   നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം ഇതിനു മുമ്പ് കേസിലുള്‍പ്പെട്ട വൈദികര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ഇവരുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.


ALSO READ: മമതയോ മായാവതിയോ പ്രധാനമന്ത്രിയാവുന്നതില്‍ വിയോജിപ്പില്ല; ലക്ഷ്യം ബി.ജെ.പിയെ താഴെയിറക്കലെന്ന് രാഹുല്‍ ഗാന്ധി


തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നതിനിടെയാണ് വൈദികന്‍ കീഴടങ്ങുന്നത്. കുമ്പസാര രഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശി ആരോപണവുമായി രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more