Kerala News
അച്ഛന്‍ ഹോം ക്വാറന്റൈനില്‍; 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 31, 08:07 am
Sunday, 31st May 2020, 1:37 pm

പാലക്കാട്: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍.

പാലക്കാട് ചാലിശ്ശേരി മണാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാദിക്കിന്റെ മകന്‍ മുഹമ്മദ് നിസാന്‍ ആണ് മരിച്ചത്.

കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ കുട്ടി തലകീഴായി കിടക്കുന്നത് അമ്മയാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്‍ കൊവിഡ് രോഗബാധിതനായി ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ കൂടെ വന്ന കുഞ്ഞിന്റെ അച്ഛന്‍ ഹോം ക്വാറന്റൈനിലാ്ണ്.

കുഞ്ഞിന്റെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

കൊവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം വന്നതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.