| Saturday, 15th May 2021, 8:26 am

ഓട്ടിസം ബാധിച്ച കുട്ടിയെ തലകുത്തി നിര്‍ത്തിയും ചവിട്ടിയും മര്‍ദ്ദിച്ച് അച്ഛന്‍; അറസ്റ്റിലായത് അമ്മ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായ മര്‍ദിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് മട്ടാഞ്ചേരി സ്വദേശിയായ സുധീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തലകുത്തിയും ഒറ്റക്കാലില്‍ നിര്‍ത്തിയും മകനെ സുധീര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അമ്മ നേരത്തെ പുറത്തുവിട്ടിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുധീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചില്ലെന്നും വീട്ടില്‍ നിന്ന് പുറത്തുപോയെന്നും പറഞ്ഞ് സുധീര്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. വടികൊണ്ട് ഇയാള്‍ കുട്ടിയെ പലതവണ അടിക്കുന്നുണ്ട്. അമ്മ തടയാന് ശ്രമിച്ചിട്ടും സുധീര്‍ അടിക്കുന്നത് തുടര്‍ന്നു.

കുട്ടിയെ ഒറ്റക്കാലില്‍ നിര്‍ത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിര്‍ത്തിയും ഇയാള്‍ കുട്ടിയെ തല്ലുന്നുണ്ട്.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഫോര്‍ട്ട് കൊച്ചി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുത്തു. സുധീര്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും ഭാര്യയെയും മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇവരുടെ മൂന്ന് മക്കളില്‍ മൂത്തയാളായ മര്‍ദ്ദനിത്തിനിരയായ കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സുധീറിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Father attacking autism kid gets arrested after mother posts the video

We use cookies to give you the best possible experience. Learn more