| Saturday, 30th March 2019, 8:13 am

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പത്ത്‌കോടിയുടെ കള്ളപ്പണവുമായി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പൊലീസ് കസ്റ്റഡിയില്‍. ഫാദര്‍ ആന്റണി മാടശ്ശേരിയെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ ഒരു സ്ത്രീയടക്കം നാല് പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്.

എന്തിനാണ് ഫാ. ആന്റണിയെ അറസ്റ്റ് ചെയ്തതെന്ന പൊലീസ് വ്യക്തമാക്കിയിട്ടില്ല. ദല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റെന്നാണ് സൂചന. ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി

Also Read  പ്രളയത്തിന് പുറകെ വേനൽ : കേരളത്തിൽ അതിഥി സംസ്ഥാന തൊഴിലാളികളുടെ സ്ഥിതി എന്ത്?

അതേസമയം ഫാ. ആന്റണി മാടശ്ശേരിയുടെ ജലന്ധറിലെ പര്‍താപുര വീട്ടില്‍ നിന്ന് രേഖകളില്ലാത്ത പണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

പത്ത്‌കോടി രൂപയുടെ കള്ളപ്പണം പിടികൂടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ന് രാവിലെ നടക്കുന്ന പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദമാക്കുമെന്ന് പൊലീസ് പറഞ്ഞു.
DoolNews Video

We use cookies to give you the best possible experience. Learn more