പാരീസ്: പാകിസ്താന്‍ ഗ്രേ പട്ടികയില്‍ തുടരുമെന്ന് തീവ്രവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ നിരീക്ഷിക്കുന്ന ആഗോള സംഘടനയായ എഫ്.എ.ടി.എഫ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോര്‍സ്). ഒപ്പം നാലു മാസത്തിനുള്ളില്‍ സംഘടന മുന്നോട്ട് വെച്ച് 13 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി നടപ്പിലാക്കിയില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നല്‍കിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 16 മുതല്‍ 21 വരെ പാരീസില്‍ ചേര്‍ന്ന എഫ്.എ.ടി.എഫിന്റെ സമ്മേളനത്തിലാണ് പാകിസ്താന്‍ തീവ്രവാദത്തിനെതിരായി സ്വീകരിച്ച നടപടികള്‍ പരിശോധിച്ചത്. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ പാകിസ്താന് വീഴ്ച പറ്റിയതായി അധികൃതര്‍ ആരോപിച്ചു.
27 മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് എഫ്.എ.ടി.എഫ് പാകിസ്താന് മുന്നില്‍ വെച്ചത് ഇതില്‍ പകുതിയോളം മാത്രമേ പാകിസ്താന്‍ നടപ്പാക്കിയിട്ടുള്ളൂ എന്നാണ് എഫ്.എ.ടി.എഫിന്റെ വാദം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജമായത്ത് ഉദ് ദാവ നേതാവായ ഹാഫിസ് സയീദിനെ ഈയടുത്ത് പാകിസ്താന്‍ ജയിലിടച്ചത് തീവ്രവാദത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇവയൊന്നും ഗ്രേ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ പാകിസ്താനെ സഹായിച്ചില്ല. 40-ഓളം തീവ്രവാദ സംഘടനകളാണ് നിലവില്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കിലുളളത്.
2020 ജൂണ്‍ വരെയാണ് എഫ്.എ.ടി.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം.
2018 ജൂണ്‍ മുതലാണ് പാകിസ്താന്‍ ഗ്രേ പട്ടികയിലാവുന്നത്. ഇത് അന്താരാഷ്ട്ര വിപണിയിലെ ഇടപെടലില്‍ പാകിസ്താന് നിരവധി വിലക്കുകള്‍ക്കിടയാക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാകിസ്താനെ സംബന്ധിടത്തോളം എഫ്. എ.ടി.എഫിന്റെ ഗ്രേ പട്ടികയില്‍ നിന്ന് പുറത്തു പോവുക എന്നത് പ്രധാന ആവശ്യമായിരുന്നു.
ഇനി എഫ്.എ.ടി.എഫ് പറഞ്ഞ കാലാവധിക്കുള്ളില്‍ ബാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ പാകിസ്താനിത് വലിയ തിരിച്ചടിയാവും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ഉറ്റ ചങ്ങാതിയായ ചൈനയ്ക്ക് പാകിസ്താനെ സഹായിക്കുക സാധ്യമല്ല. തുര്‍ക്കിയാണ് പാകിസ്താനു മുന്നില്‍ പിന്നീടുള്ള സഹായ ഹസ്തം. നേരത്തെ എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയില്‍ നിന്ന് പുറത്തു കടക്കാനുള്ള ശ്രമങ്ങള്‍ക്ക് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിബ് എര്‍ദൊഗാന്‍ പിന്തുണച്ചിരുന്നു. ദ്വിദിന സന്ദര്‍ശനത്തിനായി ഇസ്ലാമാബാദില്‍ എത്തിയപ്പോളായിരുന്നു എര്‍ദൊഗാന്‍ പിന്തുണയറിയിച്ചത്.