പാരീസ്: പാകിസ്താന്‍ ഗ്രേ പട്ടികയില്‍ തുടരുമെന്ന് തീവ്രവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ നിരീക്ഷിക്കുന്ന ആഗോള സംഘടനയായ എഫ്.എ.ടി.എഫ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോര്‍സ്). ഒപ്പം നാലു മാസത്തിനുള്ളില്‍ സംഘടന മുന്നോട്ട് വെച്ച് 13 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി നടപ്പിലാക്കിയില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നല്‍കിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 16 മുതല്‍ 21 വരെ പാരീസില്‍ ചേര്‍ന്ന എഫ്.എ.ടി.എഫിന്റെ സമ്മേളനത്തിലാണ് പാകിസ്താന്‍ തീവ്രവാദത്തിനെതിരായി സ്വീകരിച്ച നടപടികള്‍ പരിശോധിച്ചത്. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ പാകിസ്താന് വീഴ്ച പറ്റിയതായി അധികൃതര്‍ ആരോപിച്ചു.
27 മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് എഫ്.എ.ടി.എഫ് പാകിസ്താന് മുന്നില്‍ വെച്ചത് ഇതില്‍ പകുതിയോളം മാത്രമേ പാകിസ്താന്‍ നടപ്പാക്കിയിട്ടുള്ളൂ എന്നാണ് എഫ്.എ.ടി.എഫിന്റെ വാദം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജമായത്ത് ഉദ് ദാവ നേതാവായ ഹാഫിസ് സയീദിനെ ഈയടുത്ത് പാകിസ്താന്‍ ജയിലിടച്ചത് തീവ്രവാദത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇവയൊന്നും ഗ്രേ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ പാകിസ്താനെ സഹായിച്ചില്ല. 40-ഓളം തീവ്രവാദ സംഘടനകളാണ് നിലവില്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കിലുളളത്.
2020 ജൂണ്‍ വരെയാണ് എഫ്.എ.ടി.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം.