സിയോൾ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ മരുന്നുകൾ പിൻവലിക്കാനൊരുങ്ങി ആഫ്രിക്കൻ രാജ്യങ്ങൾ. മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ മരുന്നാണ് പിൻവലിക്കുന്നത്.
സിയോൾ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ മരുന്നുകൾ പിൻവലിക്കാനൊരുങ്ങി ആഫ്രിക്കൻ രാജ്യങ്ങൾ. മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ മരുന്നാണ് പിൻവലിക്കുന്നത്.
കുട്ടികൾക്കുള്ള കമ്പനിയുടെ കഫ് സിറപ്പായ ബെനിലിൻ പീഡിയാട്രിക് മരുന്നിൽ മാരകമായേക്കാവുന്ന വിഷപദാർത്ഥത്തിന്റെ ക്രമാതീതമായ അളവടങ്ങിയിട്ടുണ്ടെന്ന ആശങ്കയെ തുടർന്നാണ് ഒരു ബാച്ച് തിരിച്ചു വിളിക്കുന്നതെന്ന് ഡ്രഗ് റെഗുലേറ്റർ പറഞ്ഞു.
നൈജീരിയയിലെ നാഷണൽ ഏജൻസി ഫോർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആൻഡ് കൺട്രോൾ (എൻ.എ.എഫ്.ഡി.എ.സി ) നൽകിയ മുന്നറിയിപ്പാണ് ഈ തീരുമാനത്തിലെത്താൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് കെനിയൻ ഫാർമസി ആൻഡ് പോയ്സൺസ് ബോർഡ് ( പി. പി. ബി) വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. രണ്ടു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളിൽ ഹേ ഫീവറടക്കമുള്ള ചികിത്സയ്ക്കാണ് ഈ സിറപ്പ് ഉപയോഗിക്കുന്നത്.
2021 മെയ് മാസത്തിൽ ദക്ഷിണാഫ്രിക്കയിലെ ജെ.എൻ.ജെ നിർമിച്ച ബാച്ചിനെയാണ് ഇപ്പോൾ തിരിച്ചു വിളിക്കുന്നത്. കൂടാതെ പി.പി.ബി പ്രകാരം 2024 ഏപ്രിലിൽ ഇവയെല്ലാം കാലഹരണപ്പെടുന്നവയാണ്. ഇതിൽ മാരകമായേക്കാവുന്ന ഡൈതലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്നുള്ള ആശങ്കയുമുണ്ട്.
എല്ലാ ഫാർമസ്യൂട്ടിക്കൽ ഔട്ട്ലെറ്റുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരെ ഉടൻ തന്നെ മരുന്ന് ക്വാറന്റൈൻ ചെയ്യാനും, വിതരണം, വില്പന അല്ലെങ്കിൽ ഉൽപന്നതിന്റെ ഉപയോഗം നിർത്താനും പി. പി. ബി ഉപദേശിച്ചിട്ടുണ്ടെന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിന്റെ പോയ്‌സൺസ് ബോർഡ് പറഞ്ഞു.
നൈജീരിയയിലെ ഡ്രഗ് റെഗുലേറ്റർ അതോറിറ്റി, എൻ.എ.എഫ്.ഡി.എ.സി, ലബോറട്ടറി വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് അധികം വരുന്നതിന്റെ ഒരു ബാച്ച് തിരിച്ചു വിളിക്കുന്നതായി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഉൽപ്പന്നത്തിൽ അസ്വീകാര്യമായ തോതിൽ ഡൈ തൈലീൻ ഗ്ലൈകോൾ അടങ്ങിയിട്ടുണ്ടെന്നും ഇത് മൃഗങ്ങളിൽ വിഷബാധയ്ക്ക് കാരണമാകുന്നതായും കണ്ടെത്തിയതായി എൻ. എ. എഫ്. ഡി. എ. സി അതിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറഞ്ഞു. ഡൈതൈലീൻ ഗ്ലൈക്കോൾ വയറുവേദന, മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ, മാരകമായേക്കാവുന്ന വൃക്ക തകരാറുകൾ എന്നിവക്ക് കാരണമാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Fatal toxicity in children’s medicine; African countries set to withdraw Jhonson And Jhonson company drugs