കോഴിക്കോട്: വയറ് കാഞ്ഞാല്‍ ആരോഗ്യം കുറയുമെന്ന് വിശ്വസിക്കുന്നവരെ ഞെട്ടിക്കുന്നതാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം. ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രായാധിക്യവുമായി ബന്ധപ്പെട്ട രോഗങ്ങളെ ശമിപ്പിക്കുമെന്നും സല്‍ റിപ്പോര്‍ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഭക്ഷണക്രമവും ഉപവാസവുമെല്ലാം നമ്മുടെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു. ഉപവാസം, കരളിലെയും സ്‌കെലിറ്റല്‍ മസിലുകളിലെയും ജൈവഘടികാരത്തെ ക്രമപ്പെടുത്തുകയും മെറ്റബോളിസത്തെ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു.
Also Read: സി.ബി.ഐ യെ തടയാന്‍ മമത നേരിട്ടെത്തി: സേനയ്ക്ക് സംരക്ഷണം നല്‍കുന്നത് ഉത്തരവാദിത്തം; ഫെഡറിലസത്തെ സംരക്ഷിക്കാന്‍ ധര്‍ണ്ണയിരിക്കുന്നു
സന്തുലനം നിലനിര്‍ത്താനായി മാറുന്ന പരിതസ്ഥിതിക്കനുസരിച്ച് ശരീരത്തിനുള്ളിലെയും അവയവങ്ങളുടെയും സമയക്രമം പാലിക്കുന്ന സംവിധാനമായാണ് ജൈവഘടികാരം പ്രവര്‍ത്തിക്കുന്നത്. ഉപവാസം ജൈവഘടികാരത്തെയും ഇതുമൂലമുണ്ടാകുന്ന സെല്ലുലാര്‍ റെസ്‌പോണ്‍സിനെയും ബാധിക്കുന്നതായും ഇവ ഒരുമിച്ച് ജീന്‍ റെഗുലേഷന്‍ നടക്കുന്നതായും പഠനത്തില്‍ തെളിഞ്ഞു.
കരളിനെപ്പോലെ സ്‌കെലിറ്റല്‍ മസിലുകളും ഉപവാസത്തോട് പ്രതികരിക്കുന്നു. നിരവധി സെല്ലുലാര്‍ റെസ്‌പോണ്‍സുകളെ റീ പ്രോഗ്രാം ചെയ്യാന്‍ ഉപവാസത്തിനു കഴിയുന്നു. ഉപവാസം, കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഗുണകരമായി ബാധിക്കുകയും ആരോഗ്യമേകുന്നതോടൊപ്പം പ്രായമാകലുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ നിന്നു സംരക്ഷണമേകുകയും ചെയ്യുന്നു.
ഭക്ഷണം കഴിക്കാതിരിക്കുന്നതിന് വേണ്ടി നേരത്തെ അധികം ഭക്ഷണം കഴിക്കുന്നതൊക്കെ കൂടുതല്‍ ദോഷം ചെയ്യും. ഉപവസിക്കുന്നതിനെ തൊട്ട മുമ്പ് വരെ കൃത്യമായ ഇടവേളകളില്‍ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക.