നിങ്ങളുടെ മുടി പൂര്‍ണ്ണ ആരോഗ്യത്തോടെ അതിവേഗം വളരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും. എങ്കില്‍ അത് സാധ്യമാകണമെങ്കില്‍ താങ്കളുടെ മുടിക്ക് നല്ല സംരക്ഷണം നല്‍കേണ്ടതുണ്ട്. നിങ്ങളുടെ മുടി വളരാനെടുക്കുന്ന സമയം നിങ്ങളുടെ ഭക്ഷണക്രമത്തെയും ജനിതക പാരമ്പര്യത്തെയും ആശ്രയിച്ചിരിക്കുന്നു. മുടിയുടെ വളര്‍ച്ച നല്ലരീതിയിലാക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍.
ശിരോചര്‍മ്മ സംരക്ഷണം
നിത്യേന തലകഴുകുന്നതും നന്നായി തിരുമ്മുന്നതും(massage) നിങ്ങളുടെ മുടി വളര്‍ച്ച മികച്ചതാക്കാന്‍ അത്യന്താപേക്ഷിതമാണ്. തലയോടില്‍ നന്നായി തിരുമ്മുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കും. അതുപോലെ തലകഴുകുന്നത് നിങ്ങളുടെ ശിരോചര്‍മ്മത്തെയും മുടിയെയും അഴുക്കില്‍ നിന്നും രക്ഷിക്കുന്നു.
കേശപോഷണം
പലപ്പോഴും നിങ്ങളുടെ മുഖത്ത് ഒരു മുഖക്കുരു എങ്കിലും നിങ്ങള്‍ കാണാറില്ലെ? അപ്പോള്‍ വല്ല ക്രീമോ ഫേസ് മാസ്‌കോ ഉപയോഗിച്ച് നിങ്ങള്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും അല്ലേ?. ഇതുപോലെ തന്നെ നിങ്ങളുടെ മുടിയും സംരക്ഷണം ആവശ്യപ്പെടുന്നുണ്ട്. മുടിയില്‍ നന്നായി എണ്ണപുരട്ടുകയോ ഹെയര്‍മാസ്‌കുകളും കണ്ടീഷണറുകളുമൊക്കെ മുടിയില്‍ ഉപയോഗിക്കുന്നതുമെല്ലാം മുടി നീളമുള്ളതും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കും.
കേശാലംങ്കാരം
നിങ്ങള്‍ നിങ്ങളുടെ മുടിയലങ്കരിക്കുന്ന രീതിയും മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. എന്നും ഒരേ ദിശയില്‍ തന്നെ മുടി ചീകുന്നതും ഒരേ രീതിയില്‍ മുടികെട്ടുന്നതും മുടികൊഴിച്ചിലിലേക്ക് നയിക്കും. അതുപോലെ അമിതമായ കേശാലംങ്കാര ഉല്പന്നങ്ങളും മുടിയില്‍ വിപരീക ഫലമേ ചെയ്യുകയുള്ളൂ.
മാനസിക പിരിമുറുക്കങ്ങള്‍ കുറക്കുക
മാനസിക പിരിമുറുക്കം മുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും കാര്യമായി ബാധിക്കും. ചിട്ടയായ മെഡിറ്റേഷനിലൂടെയും വ്യായാമങ്ങളിലൂടെയും മനസ്സിനെ എപ്പോഴും സന്തോഷപൂര്‍ണ്ണമാക്കിമാറ്റുക