കൊച്ചി: ടോള്‍ബൂത്തുകളില്‍ ഡിജിറ്റലായി പണം നല്‍കുന്ന ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കുന്നത് അടുത്ത മാസം പതിനഞ്ചിലേക്കു നീട്ടി. 75 ശതമാനം വാഹനങ്ങളും ഫാസ് ടാഗിലേക്ക് മാറാത്ത സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതലാണ് ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കാനിരുന്നത്. ഈ സാഹചര്യത്തില്‍ നാളെ ഫാസ്ടാഗ് നടപ്പിലാക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നതിനാലാണ് ദേശീയപാതാ അതോറിറ്റി നടപടി ജനുവരി 15 ലേക്ക് നീട്ടി വെച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദേശീയ പാതകളിലും അതിവേഗ പാതകളിലും നടക്കുന്ന ടോള്‍ പിരിവ് ഡിജിറ്റല്‍ വല്‍ക്കരിക്കുന്ന സംവിധാനമാണ് ഫാസ് ടാഗ്.
വാഹനത്തിന്റെ മുന്‍ഭാഗത്താണ് ഫാസ്ടാഗ് പതിക്കേണ്ടത്. ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡുകള്‍ പോലെ ഒരുവശത്ത് കാര്‍ഡ് ഉടമയുടെ പേരും വണ്ടി നമ്പരും മറു വശത്ത് റേഡിയോ ഫ്രീക്വന്‍സി ബാര്‍ കോഡുമാണ് ഫാസ് ടാഗിലുണ്ടാവുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാഹനം ടോള്‍ ബൂത്തില്‍ എത്തുമ്പോള്‍ തന്നെ കാര്‍ഡ് സ്‌കാന്‍ ചെയ്യപ്പെടുകയും പണം ഡെബിറ്റാവുകയും ചെയ്യും. വാഹനത്തിന് ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ തന്നെ യാത്ര തുടരാന്‍ കഴിയുമെന്നാണ് ഇതിന്റെ ഗുണം.