| Wednesday, 4th July 2012, 11:29 am

ഫാസ്റ്റ് ഫുഡ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. ഫാസ്റ്റ് ഫുഡ് ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത 20 ശതമാനം അധികമാണെന്നാണ് കണ്ടെത്തല്‍.

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരില്‍ രോഗസാധ്യത 50 ശതമാനമായി ഉയരും. ആഴ്ചയില്‍ നാലോ അതിലധികമോ തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരില്‍ രോഗസാധ്യത 80% അധികമാണെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

ഫാസ്റ്റ് ഫുഡ് ശീലമാക്കിയവരില്‍ ടൈപ്പ് ഡയബെറ്റിസിനുള്ള സാധ്യതയും  അധികമാണ്. ഡയബെറ്റിസിനുള്ള സാധ്യത 27 ശതമാനം അധികമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മിനസോട്ട യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഫാസ്റ്റ് ഫുഡ് കൂടുതല്‍ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്ന വിവരം വെളിപ്പെട്ടത്. പാശ്ചാത്യരീതിയിലുള്ള ഫാസ്റ്റ് ഫുഡുകള്‍ ഇറക്കുമതി ചെയ്യുന്ന ഏഷ്യന്‍രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

തിരക്കേറിയ ജീവിതമാണ് ഫാസ്റ്റ് ഫുഡ് എന്ന പുതിയ ആഹാരരീതിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഫാസ്റ്റ് ഫുഡ് കൗണ്ടറുകളില്‍ നമുക്ക് മുന്നില്‍ ചൂടോടെ ഭക്ഷണം എത്തുന്നു എന്നതാണ് പുതുതലമുറയെ ഫാസ്റ്റ് ഫുഡ് പ്രേമികളാക്കാന്‍ കാരണം.

രക്തസമ്മര്‍ദ്ദം , കൊളസ്‌ട്രോള്‍ , കാന്‍സര്‍ , പ്രമേഹം , ആസ്ത്മ , അല്‍ഷിമേഴ്‌സ് എന്നീ രോഗങ്ങള്‍ക്ക് ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ ഒരു പ്രധാനകാരണമാണ്. ഫാസ്റ്റ് ഫുഡില്‍ അമിതമായി ചേര്‍ക്കുന്ന കൃത്രിമനിറങ്ങളും മറ്റ് രാസവസ്തുക്കളും രോഗങ്ങളുടെ വലിയൊരു ലോകത്തിലേക്കാണ് ആളുകളെ തള്ളിവിടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more