ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് ഫാഷന്‍ ഫോട്ടോഗ്രാഫറാണ് ഡബൂ രത്‌നാനി. ബോളിവുഡിലും പുറത്തുമുള്ള പ്രശസ്തരായ നടീനടന്‍മാരെയും മോഡലുകളെയും ക്യാമറയില്‍ പകര്‍ത്തിയതുകൊണ്ടു മാത്രം പേരുകേട്ടയാളല്ല ഡബൂ രത്‌നാനി.
ഫിലിം കലണ്ടര്‍ എന്നൊരു ആശയം ആദ്യമായി ഇന്‍ഡസ്ട്രിയില്‍ അവതരിപ്പിക്കുന്നത് ഡബൂ രത്‌നാനിയാണ്. അങ്ങനെയാണ് സെലിബ്രറ്റികളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതും സിനിമയുടെ തീം വെച്ചുള്ളതുമായ കലണ്ടറുകള്‍ ഹിറ്റായി മാറിത്തുടങ്ങിയത്.
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഡബൂ രത്‌നാനി തന്റെ കലണ്ടര്‍ നിര്‍മാണത്തെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും തുറന്നു പറഞ്ഞത്. 2000ത്തിലാണ് ഫിലിം കലണ്ടര്‍ എന്ന ആശയം ആദ്യമായി പരീക്ഷിച്ചതെന്ന് ഡബൂ പറയുന്നു. പരസ്യ ഏജന്‍സി ചെയ്യുന്ന സുഹൃത്തിനോട് ചേര്‍ന്നാണ് ആദ്യത്തെ കലണ്ടര്‍ ചെയ്തതെന്നും അന്നുവരെ ഇന്‍ഡസ്ട്രിയില്‍ ആരും ഫിലിം കലണ്ടര്‍ ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു.
ആദ്യത്തെ കലണ്ടറിന് തന്നെ വലിയ വരവേല്‍പാണ് ലഭിച്ചത്. പെണ്‍കുട്ടികളെ വെച്ചുള്ള കലണ്ടറായിരുന്നു ആദ്യത്തേത്. പിന്നീട് നടന്‍മാരും ഞങ്ങളെ ഉള്‍പ്പെടുത്തുന്നില്ലേ എന്ന് ചോദിച്ചെത്തി. ഇപ്പോള്‍ കലണ്ടര്‍ 21ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്, ഡബൂ രത്‌നാനി പറയുന്നു.
തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടതും കലണ്ടറാണെന്നും കലണ്ടറിനായുള്ള തയ്യാറെടുപ്പ് വര്‍ഷം മുഴുവനും ഉണ്ടാവുമെന്നും ഡബൂ പറഞ്ഞു.
മോഡലുകളുടേതിനേക്കാള്‍ അഭിനേതാക്കളുടെ ഷൂട്ടാണ് ഏറെ എളുപ്പമെന്നും ഷൂട്ടിന്റെ ആശയം അവര്‍ പെട്ടന്ന് മനസ്സിലാക്കുമെന്നും ഡബൂ കൂട്ടിച്ചേര്‍ത്തു.
ബോളിവുഡിലെ മുന്‍നിര നായകന്‍മാരായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍ തുടങ്ങിയവരെല്ലാം പലതവണ ഡബൂവിന്റെ കലണ്ടറിന്റെ ഭാഗമായിട്ടുണ്ട്. ഈ നടന്‍മാരെല്ലാം എപ്പോഴും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഡബൂ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക