| Tuesday, 9th May 2017, 3:34 pm

'മെലിഞ്ഞ സുന്ദരികളെ ഇനി വേണ്ട'; മോഡലിങ്ങില്‍ സ്ലിം ബ്യൂട്ടികളെ നിരോധിച്ച് ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: മോഡലിങ്ങില്‍ നിന്ന് മെലിഞ്ഞ സ്ത്രീകളെ നിരോധിച്ച് ഫ്രാന്‍സില്‍ പുതിയ നിയമം. സൗന്ദര്യത്തിന് വേണ്ടി മോഡലുകള്‍ ആരോഗ്യം ശ്രദ്ധിക്കാതെ മെലിയുന്ന പ്രവണത ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നിയമം ഫ്രാന്‍സ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്.


Also read റോഡ് വികസനത്തിനായി അരയാലുകള്‍ മുറിച്ച് മാറ്റാന്‍ തീരുമാനം; സ്വന്തം കയ്യില്‍ നിന്ന് കാശ് ചെലവാക്കി മരങ്ങള്‍ മാറ്റി സ്ഥാപിച്ച് എം.എല്‍.എ


പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ മോഡലുകള്‍ക്ക് റാംമ്പില്‍ കയറാനാകു. നിയമപ്രകാരം മെലിഞ്ഞ ശരീര പ്രകൃതിയുള്ള മോഡലുകള്‍ക്ക് ഇനി മേഖലയില്‍ തുടരാനാകില്ല.

ഫാഷന്‍ രംഗത്തുള്ള തീരെ മെലിഞ്ഞ മോഡലുകള്‍ തെറ്റായ ആരോഗ്യ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന നിരീക്ഷണമാണ് മെലിഞ്ഞ മോഡലുകളെ നിരോധിക്കുന്നതിലേക്ക് ഫ്രാന്‍സിനെ എത്തിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് 53ലക്ഷം രൂപ വരെ പിഴയും 6 വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്നതാണ്.


Dont miss പാക് സൈനികരുടെ തലയറുത്ത് ഇന്ത്യയില്‍ കൊണ്ടുവരുന്നവര്‍ക്ക് അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച് മുസ്‌ലീം സംഘടന 


ശശീരം മെലിയുന്നതിന് വേണ്ടി ഭക്ഷണം ഒഴിവാക്കി ഒരു വ്യക്തി നേരിടുന്ന മാനസിക തകരാറിനെയും (അനോറെക്‌സിയ) ഫാഷന്‍ രംഗത്തുള്ള അനാരോഗ്യമായ പ്രവണതകളെയും നേരിടാനാണ് ഇത്തരമൊരു നിയമം നടപ്പിലാക്കുന്നതെന്നാണ് ഫ്രാന്‍സ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ബോഡി മാസ് ഇന്‍ഡെക്‌സ് 18.5ല്‍ കുറഞ്ഞവരെ ഭാരക്കുറവുള്ളവരായാണ് കണക്കാക്കുന്നത്. ശരാശരി മോഡലിന്റെ ഉയരം 1.75 മീറ്റര്‍ (5.9 ഇന്‍ഞ്ചും) ഭാരം 50 കിലോഗ്രാമുമായാണ് കണക്കാക്കുന്നത്.

We use cookies to give you the best possible experience. Learn more