കൊച്ചി: മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി കമറുദീന്‍ പ്രതിയായ ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സ് ആണെന്ന് ഹൈക്കോടതി. പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദീന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം.
കമറുദീന്റെ ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും സിവില്‍ കേസ് ആണെന്നും തനിക്കെതിരെ ചുമത്തിയ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദീന്റെ വാദം. കേസ് രാഷ്ട്രീയ പ്രേരിതമാണന്നും കമറുദീന്‍ ആരോപിച്ചു.
ചന്തേര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് കമറുദീന്‍. കമറുദീന്‍ പ്രമോട്ടര്‍മാരില്‍ ഒരാളായ കമ്പനി നിക്ഷേപകരില്‍ നിന്ന് കോടികള്‍ സ്വീകരിച്ചുവെന്നാണ് പരാതി.
മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് ആരോപണം.
ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക