ഇന്ത്യൻ സ്റ്റേറ്റ് ഇന്നത്തെ സാഹചര്യത്തിൽ സമ്പൂർണമായും ഫാസിസ്റ്റായോ ? മുപ്പതുകളിൽ ഹിറ്റ്ലറും മുസോളിനിയും ശ്രമിച്ചത് തങ്ങളുടെ സ്വന്തമായൊരു ലോകാധിപത്യം സ്ഥാപിക്കാനാണ്. എന്നാൽ ഇന്ന് നിയോ ഫാസിസ്റ്റുകളെന്ന് നിർവചിക്കപ്പെടുന്ന നരേന്ദ്ര മോദിയുൾപ്പടെയുള്ളവർ ശ്രമിക്കുന്നത് ആഗോള മൂലധന താത്പര്യങ്ങൾക്ക് കീഴിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ സ്റ്റേറ്റ് നഗ്നമായ സ്വേച്ഛാധിപത്യ പ്രവണത കാണിച്ച അടിയന്തരാവസ്ഥ കാലത്ത് പോലും സി.പി.ഐ.എം ഇന്ത്യൻ സ്റ്റേറ്റിനെ 1930 യൂറോപ്യൻ ഫാസിസ്റ്റ് സ്റ്റേറ്റിന് സമാനമായി കണ്ടിട്ടില്ല. നവ ഫാസിസ്റ്റ് പ്രവണതകളുള്ള സർക്കാർ എന്നാണ് മോദി സർക്കാറിനെ സി.പി.ഐ.എമ്മിന്റെ ഈ രാഷ്ട്രീയ കരട് രേഖ വിശേഷിപ്പിക്കുന്നത് | കെ.ടി. കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു
Content Highlight: Fascism and Mathrubhumi in CPIM Draft Document, MediaOne News