ഫസലിനെ കൊന്നത് തങ്ങളാണെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്ത്
കണ്ണൂര്‍: തലശേരിയിലെ ഫസലിനെ കൊന്നത് താനുള്‍പ്പടെ നാലു പേര്‍ ചേര്‍ന്നാണെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്ത്. മാഹി ചെമ്പ്ര സ്വദേശി സുബീഷ് പൊലീസിന് നല്‍കിയ മൊഴിയാണ് പുറത്ത വന്നത്. താനും പ്രമേഷ്, പ്രതീഷ്, ഷിനോയ് എന്നിവരും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് സുബീഷ് പറയുന്നത്.
Also read പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ നിറയെ പോണ്‍ കഥയും സെക്‌സും; വിദ്യാര്‍ത്ഥിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് വിദ്യാഭ്യാസ വകുപ്പ്
2016 ഡിസംബറില്‍ സുബീഷ് പൊലീസിനു നല്‍കിയ മൊഴിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വഴി പുറത്ത വന്നിരിക്കുന്നത്.
രാഷ്ട്രീയ വിദ്വേഷം മൂലമാണ് കൊലനടത്തിയെന്നും ആര്‍.എസ്.എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതും സി.പി.ഐ.എം പ്രവര്ത്തകന് എന്‍.ഡി.എഫിലേക്ക് പോയതും കൊലയ്ക്ക് കാരണമായെന്നും സുബീഷിന്റെ മൊഴിയില്‍ പറയുന്നു.
ഫസലിന്റെ വീടിന്റെ സമീപത്ത് കാത്തിരിക്കുകയായിരുന്നെന്നും തുടര്‍ന്ന് രാത്രി 1 നും 2നും ഇടയിലായിരുന്നു കൃത്യം നടത്തിയതെന്നും സുബീഷ് പറയുന്നു.
2006 ഒക്റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസില്‍ പ്രതിചേര്‍ത്ത കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇപ്പോള്‍ എറണാകുളത്താണ് കഴിയുന്നത്.
Dont miss ‘തീവ്ര ഹിന്ദുത്വ നിലപാട്’; ദി ഹിന്ദു പത്രം വരുത്തുന്നത് നിര്‍ത്തുകയാണെന്ന് കാണിച്ച് എഡിറ്റര്‍ക്ക് വിദ്യാര്‍ത്ഥിനി അയച്ച കത്ത് വൈറലാകുന്നു
നേരത്തെ ഫസലിന്റെ ബന്ധുക്കളും കൊലപാതകത്തിലെ സി.പി.ഐ.എം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന മെഴി തങ്ങള്‍ ആദ്യം മുതല്‍ പറയുന്ന കാര്യമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കൂടിയായ കാരായി രാജന് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.