| Sunday, 29th November 2015, 8:49 pm

മദ്രസ: അന്വേഷണം നടത്തി മുസ്‌ലിം സമുദായം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ഫസല്‍ ഗഫൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


കോഴിക്കോട്: മദ്രസകളിലെ ലൈംഗിക പീഡന വിഷയത്തില്‍ മുസ്‌ലിം സമുദായം ക്രിസ്ത്യന്‍ സഭകളെ മാതൃകയാക്കണമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. ലൈംഗിക പീഡന വിഷയത്തില്‍ ക്രിസ്ത്യന്‍സഭകള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് പോലെ മുസ്‌ലിം സമുദായം മുന്നോട്ട് വരണമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ലിംഗസമത്വ വിവാദത്തില്‍ കാന്തപുരം വേണ്ടാത്ത പ്രസ്താവനകള്‍ നടത്തി സമുദായത്തെ താറടിപ്പിച്ച് കാണിക്കരുതായിരുന്നു. സംഘപരിവാറിന്റെ കയ്യില്‍ ആയുധം കൊടുക്കുന്നതിന് തുല്ല്യമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. സമുദായം വിദ്യഭ്യാസപരമായും തൊഴില്‍പരമായും ഏറെ മുന്നോട്ട് വന്നിട്ടുണ്ട്. കാന്തപുരത്തിന്റെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

മതപുരോഹിതന്‍മാരുടെ ഇത്തരം പ്രസ്താവനകള്‍ സമുദായം അംഗീകരിക്കില്ല. പുരോഹിതന്‍മാര്‍ പറയുന്നത് കേള്‍ക്കുന്നവരല്ല മുസ്‌ലിംങ്ങള്‍. സമുദായത്തെ ഉപദേശിക്കാന്‍ മാത്രമേ പുരോഹിതന്‍മാര്‍ക്ക് അധികാരമുള്ളൂവെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ഇന്ത്യയിലും ആഗോളരംഗത്തും നിരവധി സ്ത്രീകള്‍ ഭരണരംഗത്തുണ്ട്. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഭരണം നടത്തുന്നവരില്‍ സ്ത്രീകളുണ്ടെന്നും ഫസല്‍ ഗഫൂര്‍ കാന്തപുരത്തിനുള്ള മറപടിയായി പറഞ്ഞു.

We use cookies to give you the best possible experience. Learn more