കോഴിക്കോട്: ഫാറൂഖ് കോളേജിലെ അധ്യാപകന്‍ പെണ്‍കുട്ടികളെ വത്തക്കയോടുപമിച്ചതില്‍ തന്റെ നിലപാട് ചോദ്യം ചെയ്തവര്‍ക്ക് മറുപടിയുമായി യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. വത്തക്ക പ്രയോഗം അത് മാറിനെ കുറിച്ചല്ല ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചാണെങ്കിലും ഒരധ്യാപകന്‍ തന്റെ കുട്ടികളെ കുറിച്ച് മറ്റൊരിടത്ത് പറയാന്‍ പാടില്ലാത്തതാണെന്നും അത് ഫാറൂഖ് കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഫിറോസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലുടേയാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്.
Read Also :Doolnews Exclusive- ‘ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ്’ ;ഫാറൂഖ് കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ച് അധ്യാപകന്‍ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്ത്
ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട് നിരന്തരമായി വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയവും ഹിഡന്‍ അജണ്ടകളും ഉയര്‍ത്തിക്കൊണ്ടുള്ള എന്റെ മുന്‍ പോസ്റ്റ് ആ അര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അധ്യാപകന്റെ പ്രസംഗത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടതു കൊണ്ടാണ് വീണ്ടുമൊരു പോസ്റ്റിടുന്നത് എന്ന ആമുഖത്തോടെയാണ് ഫിറോസ് പോസ്റ്റ് തുടങ്ങിയത്.
Read Also : അധ്യാപകന്റെ പരാമര്‍ശം തികഞ്ഞ അശ്ലീലം; ഫാറൂഖ് കോളെജിനെ വെറുതെ വിടുക; പ്രതികരണവുമായി പി.കെ ഫിറോസ്
ഇസ് ലാമിക വസ്ത്രധാരണ രീതിയെ കുറിച്ച്, അതിനനുയോജ്യമായ വേദിയില്‍ പ്രസംഗിക്കാനുള്ള ഏതൊരാളുടെയും സ്വാതന്ത്ര്യത്തെ വിമര്‍ശിക്കുന്നില്ല എന്നു മാത്രമല്ല ആ അവകാശത്തിന് വേണ്ടി വാദിക്കുന്നവരോടൊപ്പം ശക്തമായി നിലയുറപ്പിക്കുകയും ചെയ്യുന്നു. പിന്നെന്തിന് ഈ പ്രസംഗത്തെ എതിര്‍ക്കുന്നു എന്ന് ചോദിച്ചാല്‍ അതിന് ചില കാരണങ്ങളുണ്ട്. ഫിറോസ് പറഞ്ഞു.
പ്രസംഗം കേള്‍ക്കുന്ന ഫാറൂഖ് കോളേജിലെ ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി ഈ അധ്യാപകനെ കാണുമ്പോഴുള്ള ആ കാമ്പസിലെ പെണ്‍കുട്ടികളുടെ അവസ്ഥ എത്രമാത്രം ദയനീയമായിരിക്കും? അത് കൊണ്ടാണ് അധ്യാപക പദവിക്ക് നിരക്കാത്തതാണ് ആ പരാമര്‍ശങ്ങള്‍ എന്ന് പറയേണ്ടി വരുന്നത് എന്നും ഫിറോസ് വ്യക്തമാക്കി.
Read Also :ഡൂള്‍ന്യൂസ് വാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച ഫാറൂഖ് കോളജ് അധ്യാപകനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകളും
കോളേജിലെ ഒരധ്യാപകന്‍ പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്നായിരുന്നു ഫിറോസ് പറഞ്ഞത്. എന്നാല്‍ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിയതിനെ തുടര്‍ന്നാണ് മറുപടിയുമായി ഫിറോസ് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട് നിരന്തരമായി വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയവും ഹിഡന്‍ അജണ്ടകളും ഉയര്‍ത്തിക്കൊണ്ടുള്ള എന്റെ മുന്‍ പോസ്റ്റ് ആ ആര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അധ്യാപകന്റെ പ്രസംഗത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടതു കൊണ്ടാണ് വീണ്ടുമൊരു പോസ്റ്റിടുന്നത്. അധ്യാപകന്റെ പ്രസംഗത്തില്‍ എന്താണ് അശ്ലീലവും സഭ്യതക്ക് നിരക്കാത്തതുമായിട്ടുള്ളത് എന്ന ചോദ്യമാണ് വ്യാപകമായി ഉയര്‍ന്നിട്ടുള്ളത്. ഫാമിലി കൗണ്‍സിലിംഗില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തെ എന്തിനാണ് വിമര്‍ശിക്കുന്നതെന്നും ഇസ്ലാമിക വസ്ത്രധാരണ രീതി പറഞ്ഞു കൊടുക്കല്‍ അദ്ദേഹത്തിന്റെ ബാധ്യതയല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. വത്തക്ക എന്ന് ഉദാഹരിച്ചത് മാറിനെ കുറിച്ചല്ല എന്നും കഴുത്തിനെ കുറിച്ചാണെന്നതുമാണ് ഇവരുടെയൊക്കെ പ്രധാന ആര്‍ഗ്യുമെന്റ്.
ഇസ്ലാമിക വസ്ത്രധാരണ രീതിയെ കുറിച്ച്, അതിനനുയോജ്യമായ വേദിയില്‍ പ്രസംഗിക്കാനുള്ള ഏതൊരാളുടെയും സ്വാതന്ത്ര്യത്തെ വിമര്‍ശിക്കുന്നില്ല എന്നു മാത്രമല്ല ആ അവകാശത്തിന് വേണ്ടി വാദിക്കുന്നവരോടൊപ്പം ശക്തമായി നിലയുറപ്പിക്കുകയും ചെയ്യുന്നു. പിന്നെന്തിന് ഈ പ്രസംഗത്തെ എതിര്‍ക്കുന്നു എന്ന് ചോദിച്ചാല്‍ അതിന് ചില കാരണങ്ങളുണ്ട്.
ഒരു അധ്യാപകന്‍ തന്റെ കാമ്പസിലെ കുട്ടികളെ കുറിച്ച് മറ്റൊരിടത്തു പ്രസംഗിക്കുന്നു. അത് യുടൂബില്‍ അപ് ലോഡ് ചെയ്ത് എല്ലാവരെയും കേള്‍പ്പിക്കുന്നു. അതില്‍ എന്താണ് പറയുന്നത്? ഒന്ന്, തന്റെ കാമ്പസിലെ കുട്ടികള്‍ പര്‍ദ്ദയിട്ടാല്‍ അത് പൊക്കിപ്പിടിച്ച് ഉള്ളിലുള്ള ലെഗ്ഗിന്‍സ് നാട്ടുകാരെ കാണിക്കുന്നവരാണ്.
രണ്ട്, ബാക്കി മുഴുവന്‍ ഇതു പോലെയാണെന്ന് കാണിക്കാന്‍ ശരീരത്തിന്റെ ഒരല്‍പ ഭാഗം കാണിച്ചു നടക്കുന്നവരാണ്. ഇവിടെയാണ് വത്തക്ക കടന്നു വന്നത്. അത് മാറിനെ കുറിച്ചല്ല ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചാണെങ്കിലും ഒരധ്യാപകന്‍ തന്റെ കുട്ടികളെ കുറിച്ച് മറ്റൊരിടത്ത് പറയാന്‍ പാടില്ലാത്തതാണ്. അത് ഫാറൂഖ് കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് കേള്‍ക്കുന്ന ഫാറൂഖ് കോളേജിലെ ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി ഈ അധ്യാപകനെ കാണുമ്പോഴുള്ള ആ കാമ്പസിലെ പെണ്‍കുട്ടികളുടെ അവസ്ഥ എത്രമാത്രം ദയനീയമായിരിക്കും? അത് കൊണ്ടാണ് അധ്യാപക പദവിക്ക് നിരക്കാത്തതാണ് ആ പരാമര്‍ശങ്ങള്‍ എന്ന് പറയേണ്ടി വരുന്നത്.
ഇനി മതത്തെ കുറിച്ച്, പ്രബോധനത്തെ കുറിച്ച് പറയുന്നവരോട്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. “താങ്കള്‍ താങ്കളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് യുക്തിയോടും സദുപദേശത്തോടെയും ക്ഷണിക്കുക. ഏറ്റവും നല്ലവയെകൊണ്ട് (ഉപമകളും ശൈലികളും പ്രയോഗങ്ങളും) അവരോട് സംവാദം നടത്തുക”(16:125)