കൊന്നു തീര്ക്കാനാവില്ല എന്നത് കൊണ്ട് തന്നെ ഫലസ്തീന്കാര്ക്ക് ഒന്നുകില് സ്വാതന്ത്ര്യം അല്ലെങ്കില് തുല്യാവകാശം എന്നീ രണ്ടു പരിഹാരം മാത്രമേ ഉണ്ടാകാനുള്ളു. അല്ലാതെ എഴുപത് ലക്ഷത്തോളം ജനങ്ങളെ അനന്തകാലം അടിമകളാക്കി വെക്കുന്നതൊന്നും പ്രായോഗികമല്ല. ടു-സ്റ്റേറ്റ് സൊല്യൂഷന് അല്ലെങ്കില് വണ്-സ്റ്റേറ്റ് സൊല്യൂഷന് എന്നിങ്ങനെയാണ് പരിഹാര നിര്ദേശങ്ങള്. ടു-സ്റ്റേറ്റ് എന്നാല് വെസ്റ്റ് ബാങ്കും ഗസയും കിഴക്കന് ജെറുസലേമും ഇസ്രഈലില് നിന്ന് വേര്തിരിച്ചു മറ്റൊരു രാജ്യമാക്കി ഫലസ്തീനികള്ക്ക് കൊടുക്കുക. വണ് സ്റ്റേറ്റ് എന്നാല് ഇസ്രഈല് അപ്പാര്ത്തീഡ് അവസാനിപ്പിച്ച് എല്ലാവര്ക്കും തുല്യാവകാശം കൊടുക്കുക.
content highlights: Farooq writes about the Israel-Palestine conflict at DoolNews