മലപ്പുറം: വിവാദമായ “വത്തക്ക” പരാമര്‍ശത്തിന് ശേഷം വീണ്ടും സമാനമായ പ്രംസംഗവുമായി കോഴിക്കോട് ഫറൂഖ് ട്രെയിനിങ്ങ് കോളേജ് അധ്യാപകന്‍ ജവഹര്‍.
ഇസ്‌ലാം മതത്തില്‍ സ്ത്രീകളെ കാണുന്നത് ഏറ്റവും അമൂല്യമായിട്ടാണെന്നും അതുകൊണ്ട് അവരെ വീടുകളില്‍ സംരക്ഷിക്കണമെന്നും അധ്യാപകന്‍ പ്രസംഗത്തിലൂടെ പറയുന്നു.
ALSO READ: കൃത്യമായ ഏകോപനം രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി: കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് സൈന്യം
“”നിങ്ങള്‍ വീട്ടിലെ അരി എവിടെയാണ് സൂക്ഷിക്കുക?, വീട്ടിലെ പച്ചക്കറി എവിടെയാണ് സൂക്ഷിക്കുക. ശരിയായ വിധം സൂക്ഷിച്ചില്ലെങ്കില്‍ അവ കേടാവും. സ്വര്‍ണ്ണം എവിടെയാണ് സൂക്ഷിക്കുക? ലോക്കറിലല്ലേ? ഇസ്‌ലാമിലെ സ്ത്രീകളെ ഏറ്റവും അമൂല്യമായാണ് കാണുന്നത്”” ജവഹര്‍ പ്രസംഗത്തില്‍ പറഞ്ഞു.
“”പൂന്തോട്ടം, പൂ വെച്ച ചട്ടികളും നമ്മള്‍ ചങ്ങലക്കിടും. അതുപോലെ നിങ്ങള്‍ക്ക് ചുറ്റും വേലികളുണ്ട്.”” ജവഹര്‍ തുടര്‍ന്ന് സംസാരിക്കുന്നു
നിങ്ങള്‍ക്ക് ടൂര്‍ പോവണമെങ്കിലും, ഫോണ്‍ ഉപയോഗിക്കണമെങ്കിലും, നെറ്റ് നോക്കണമെങ്കിലും വിവാഹം കഴിക്കണമെന്നും ജവഹര്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് അധ്യാപകനെതിരെ ഉയരുന്നത്. പലരും ഷെയര്‍ ചെയ്ത് കൊണ്ട് തന്നെ പ്രസംഗത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ വില്‍ക്കാന്‍ വെച്ചിരിക്കുന്ന വത്തക്ക കച്ചവടക്കാര്‍ മുറിച്ച് വെച്ചിരിക്കുന്ന പോലെയാണ് സ്ത്രീകളുടെ വസ്ത്രധാരണം എന്ന മുന്‍ പ്രസ്താവന സമൂഹത്തില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.