National
ജമ്മു കശ്മീര്‍ ഇന്ത്യയുടേത്, പാക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റേയും: ഫറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 02, 05:40 pm
Sunday, 2nd December 2018, 11:10 pm

ശ്രീനഗര്‍: കശ്മീരിന്റെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരല്ല, സംസ്ഥാനത്തെ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള. കശ്മീര്‍ ഇന്ത്യക്കും അധിനിവേശ മേഖല പാക്കിസ്ഥാനും സ്വന്തമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദം ആരംഭിക്കുന്ന ദിവസം കശ്മീര്‍ പ്രശ്‌നം താനേ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ചതായി പൊലീസ്

“കശ്മീര്രിന്റെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരല്ല, സംസ്ഥാനത്തെ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. പാക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാനും ജമ്മു കശ്മീര്‍ ഇന്ത്യക്കും അവകാശപ്പെട്ടതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം സംസ്ഥാനത്തിന്റെ കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദം ആരംഭിക്കുന്ന ദിവസം കാഷ്മീര്‍ പ്രശ്‌നം താനേ പരിഹരിക്കപ്പെടും”. അബ്ദുള്ള വ്യക്തമാക്കി.

പാക് അധിനിവേശ കശ്മീരിലെ  ശാദര പീഠ് ക്ഷേത്രം കാഷ്മീരി പണ്ഡിറ്റുകള്‍ക്കായി തുറന്നു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കതര്‍പുര്‍ ഇടനാഴി തുറന്നുനല്‍കിയ സാഹചര്യത്തിലാണ് അബ്ദുള്ളയുടെ ആവശ്യം.