|

ആര്‍ട്ടിക്കിള്‍ 35(എ) സംരക്ഷിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കും; കേന്ദ്രത്തോട് ഫാറൂഖ് അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍ : ആര്‍ട്ടിക്കിള്‍ 35 (എ) യില്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 (എ) ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കികൊണ്ടുള്ള നിയമമാണ്.


ALSO READ: സ്വവര്‍ഗ്ഗാനുരാഗത്തില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി നാളെ


“ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെ തകര്‍ക്കാനുള്ള എല്ലാവിധ ശ്രമങ്ങളെയും നഖശികാന്തം ഞങ്ങള്‍ എതിര്‍ക്കുക തന്നെ ചെയ്യും. ആര്‍ട്ടിക്കല്‍ 35 (എ) യില്‍ കേന്ദ്രവും സംസ്ഥാന ഭരണകൂടങ്ങള്‍ നിലപാട് വ്യക്തമാക്കുന്നത് വരെയും ഉചിതമായ നിലപാട് സ്വീകരിക്കുന്നത് വരെയും കോടതിക്ക് അകത്തും പുറത്തും ആവശ്യമായത് ഞങ്ങള്‍ ചെയ്യും, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വരുന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുകയും ചെയ്യും”” പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ അലി മുഹമ്മദ് സാഗര്‍, അബ്ദുല്‍ റഹീം റഥര്‍ എന്നിവരും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.

ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച മുനിസിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ തിയ്യതികള്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ ആദ്യ ആഴ്ച മുതല്‍ ആരംഭിച്ച് നവംബര്‍ ആദ്യവാരം അവസാനിപ്പിക്കാന്‍ ആയിരുന്നു തീരുമാനം.


ALSO READ: സ്ത്രീസുരക്ഷയില്‍ സി.പി.ഐ.എമ്മിന്റെ ആത്മാര്‍ത്ഥത തെളിയിക്കുന്ന ഉരകല്ലാണ് ശശിക്കെതിരായ കേസ്; ഉമ്മന്‍ ചാണ്ടി


ഗവര്‍ണറായ സത്യപാല്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ (എസ്.എ.സി) വെള്ളിയാഴ്ചയാണ് തീരുമാനം എടുത്തത്. മെഹ്ബൂബ മുഫ്തി രാജിവെച്ചതിനെ തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ ഗവര്‍ണറുടെ ഭരണത്തിന്‍ കീഴിലാണ് ജമ്മു കാശ്മീര്‍

4,500 സര്‍പഞ്ച്കളിലേക്കും 1,145 വാര്‍ഡുകളിലേക്കുമായുള്ള തെരഞ്ഞെടുപ്പ് നടക്കില്ലെങ്കില്‍ 4,335 കോടിയുടെ ധനനഷ്ടം ഉണ്ടാവുമെന്നും ഈ സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 35എ ലെ ചര്‍ച്ചകള്‍ സംസ്ഥാനത്തെ നിയമവ്യവസ്ഥയെ ബാധിക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.