കോഴിക്കോട്: ഹോളി ആഘോഷിച്ചതിന്റെ പേരില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നൂറോളം വരുന്ന കോളേജ് ജീവനക്കാര്‍ കോളേജ് ഗ്രൗണ്ടും കടന്ന് കാണുന്ന വിദ്യാര്‍ത്ഥികളെയെല്ലാം അടിക്കുകയായിരുന്നുവെന്ന് ഫറൂഖ് കോളേജിലെ എം.എ അറബിക് വിദ്യാര്‍ത്ഥിയായ റസാഖ് ഫേസ്ബുക്കില്‍ പറയുന്നു.
പിന്തിരിഞ്ഞ് ഓടിയിരുന്ന വിദ്യാര്‍ത്ഥികളെ പിന്നാലെ പോയി അടിക്കുകയായിരുന്നു അധ്യാപകരെന്നും റസാഖ് പറയുന്നു.
” അധ്യാപകരെ കണ്ട ബഹുമാനം കൊണ്ടാവണം. ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെല്ലാം പിന്തിരിഞ്ഞ് ഓടുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ ഓടിച്ചിട്ട് അടിക്കാന്‍ മാത്രം എന്ത് വൈരാഗ്യമാണ് അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ളത്. ”
അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ തുടരെ തുടരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇന്ന് വൈകീട്ടോടെയാണ് ഫറൂഖ് കോളേജില്‍ ഹോളി ആഘോഷിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ മര്‍ദ്ദിച്ചത്. പൈപ്പുകളും പട്ടികകളും ഉപയോഗിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഹോളി ആഘോഷം മാനേജ്‌മെന്റ് വിലക്കിയിട്ടും വിദ്യാര്‍ത്ഥികള്‍ അനുസരിക്കാതിരുന്നതാണ് മര്‍ദ്ദനത്തിന് കാരണം. ഹോസ്റ്റലില്‍ കയറിയും ശേഷം ക്യാംപസിനുള്ളില്‍ വെച്ചും അധ്യാപകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
മര്‍ദ്ദനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രതികാരനടപടിയുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: