ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകന്റെ അധിക്ഷേപ പരാമര്‍ശവും പ്രതിഷേധങ്ങളും വാര്‍ത്തയാക്കി ബി.ബി.സിയും
Farook College Issue
ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകന്റെ അധിക്ഷേപ പരാമര്‍ശവും പ്രതിഷേധങ്ങളും വാര്‍ത്തയാക്കി ബി.ബി.സിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st March 2018, 11:08 am

 

കോഴിക്കോട്: ഫാറൂഖ് ട്രെയിനിങ് കോളജില്‍ അധ്യാപകന്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ചു സംസാരിച്ചതും ഇതിനെതിരായ പ്രതിഷേധങ്ങളും വാര്‍ത്തയാക്കി ബി.ബി.സിയും. അധ്യാപകന്റെ പരാമര്‍ശത്തിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധമാണ് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തത്.

വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് അധ്യാപകന്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ഡൂള്‍ന്യൂസ് പുറത്തുവിട്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നീട് ദൃശ്യമാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ബി.ബി.സിയും വിഷയം ഏറ്റെടുത്തിരിക്കുന്നത്.

അധ്യാപകന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വത്തക്ക കഷണങ്ങള്‍ കൈകളില്‍ പിടിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തത്.

ബി.ബി.സി വാര്‍ത്ത വായിക്കാം

ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകനായ പ്രഫസര്‍ ജൗഹര്‍ മുനവര്‍ ആണ് ഒരു കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ചു സംസാരിച്ചത്. 2018 ഫെബ്രുവരി 18ന് ഏളേറ്റില്‍ ഐ.എസ്.എം നരിക്കുനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ബോധവത്കരണം എന്ന പരിപാടിയിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ചു സംസാരിച്ചത്. 80% പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫാറൂഖ് കോളജ് ക്യാമ്പസിലെ അധ്യാപകനാണ് താനെന്നും ആ കോളജിലെ വിദ്യാര്‍ഥിനികളുടെ അവസ്ഥ ഇതാണ് എന്നും പറഞ്ഞായിരുന്നു അധ്യാപകന്റെ അധിക്ഷേപ പരാമര്‍ശം.


Also Read:‘ഗോരഖ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം ട്രെയിലര്‍ മാത്രം, എന്‍.ഡി.എ മുങ്ങുന്ന കപ്പല്‍’; ശിവസേനയും എന്‍.ഡി.എ വിടുമെന്ന് ശരത് യാദവ്


അധ്യാപകന്‍ പറഞ്ഞത്:

“എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫാറൂഖ് കോളേജിന്റെ ക്യാമ്പസിലെ അധ്യാപകനാണ് ഞാന്‍. അതിലും ഭൂരിഭാഗം മുസ്ലിങ്ങള്‍. എന്താ ആ അവസ്ഥയെന്ന് നിങ്ങള്‍ ആലോചിച്ചു നോക്കീയേ. ആ പെണ്‍കുട്ടികളുടെയൊക്കെ അവസ്ഥേന്താ. ഇന്ന് പര്‍ദ്ദ ഇടൂട്ടോ കുട്ട്യോള്. അടീല് ഇട്വ ലഗിന്‍സാ. ഇന്നിട്ടാ പര്‍ദ്ദങ്ങനെ കേറ്റിപ്പിടിച്ചിട്ടുണ്ടാവും, അത് കാണാന്‍. ഇങ്ങളൊന്ന് ആലോചിച്ച് നോക്ക്, ദാ ഇപ്പോഴത്തെ സ്‌റ്റൈല്. പര്‍ദ്ദങ്ങട് കേറ്റിപ്പിടിച്ചിട്ട് ലഗ്ഗിന്‍സ് നാട്ടാരെ കാണിച്ച്വോട്ക്ക്വാ. മഫ്‌തേന്റെ കാര്യം പറയ്വേം വേണ്ട. മഫ്ത കുത്തലില്ലല്ലോ. ഉണ്ടോ. ഇപ്പൊരു ഷോളെടുത്തങ്ങട് ചുറ്റ്വാ. മുപ്പത്തിരണ്ട് സ്റ്റെപ്പൂണ്ട്വാവും. ഇരുപത്തിയഞ്ച് പിന്നൂണ്ടാവും. വല്ല ഇടിയൊക്കെ വെട്ടിയാലാ പ്രശ്നണ്ട്വ്വാ. അതിങ്ങനെ ഇതീക്കൂട്യങ് തൂക്കി, ഇതീക്കൂട്യങ് കെട്ടി ഇവിടെ ഫുള്ള് കാണിക്ക്വാ.

നബി സ്വല്ലാഹു പറഞ്ഞത് ഇങ്ങളെ മാറിടത്തിലേക്ക് മുഖമക്കനങ്ങളെ താഴ്ത്തിയിടണം. എന്തിനാണെന്നറിയ്വോ. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ത്രീയുടെ ഭാഗങ്ങളിലൊന്ന് മാറാണ്. അത് പുരുഷന്‍ കാണാതിരിക്കാനും അത് പുരുഷനില്‍ നിന്നും മറക്കാതിരിക്കാനും ഒക്കെയാണ് നിങ്ങളോട് മുഖമക്കനകളെ താഴ്ത്തിയിടാന്‍ പറഞ്ഞത് മാറിലേക്ക്. നമ്മുടെ പെണ്‍കുട്ട്യോള് തലേമ്മ ചുറ്റിങ്ങനെ ഇടും. മാറ് മറക്കില്ല. എന്നിട്ട് ഈ വത്തക്കക്ക് കണ്ടില്ലേ ഇങ്ങള്, പഴുത്തിനോന്ന് നോക്കാന്‍ ഒരു കഷണങ്ങനെ ചൂഴ്‌ന്നെടുത്ത് ആ ചോപ്പുണ്ട്ന്ന്. ഇവിടങ്ങനെ കാണിച്ചോണ്ടിരിക്കും. ഇതേമാതിരിയാ ഉള്ളിലൊക്കേന്ന്. എങ്ങനങ്ങള് ഇട്ടോ ആ ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല. ”