| Wednesday, 20th January 2021, 12:28 pm

മനക്കരുത്തില്ലാത്ത കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിന് സര്‍ക്കാര്‍ എന്തുചെയ്യാനാണ്? വ്യവസായികളും ജീവനൊടുക്കുന്നില്ലേ; വിവാദ പ്രസ്താവനയുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തി കര്‍ണാടക ബി.ജെ.പി മന്ത്രി ബി.സി പാട്ടീല്‍. മനക്കരുത്തില്ലാത്തതിനാലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നും അത്തരം മരണങ്ങള്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ലെന്നുമാണ് ബി.സി പാട്ടീലിന്റെ പരാമര്‍ശം.

”അവരുടെ തീവ്രമായ തീരുമാനങ്ങള്‍ക്ക്
സര്‍ക്കാരിന്റെ നയങ്ങളല്ല കാരണം. കൃഷിക്കാര്‍ മാത്രമല്ല, വ്യവസായികള്‍ പോലും ആത്മഹത്യ ചെയ്യുന്നു. എല്ലാ ആത്മഹത്യകളും കര്‍ഷകരുടെ ആത്മഹത്യയാണെന്ന് വിശേഷിപ്പിക്കാനാവില്ല,’ പാട്ടീല്‍ പറഞ്ഞു

തങ്ങളുടെ ആശ്രിതരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്ന് കൊടഗു ജില്ലയില്‍ ഡിസംബര്‍ 3 ന് പാട്ടീല്‍ പറഞ്ഞിരുന്നു.

‘ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണ്. ഭാര്യയെയും മക്കളെയും പരിപാലിക്കാന്‍ കഴിയാത്ത ഭീരു മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. വെള്ളത്തില്‍ വീണാല്‍ നീന്തുകയും വിജയിക്കുകയും വേണം,’എന്നായിരുന്നു ഇയാള്‍ നടത്തിയ പ്രസ്താവന.

അതേസമയം, കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കി ആര്‍.എസ്.എസ് രംഗത്തുവന്നിരുന്നു.
കര്‍ഷക പ്രതിഷേധത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യവുമായാണ് ആര്‍.എസ്.എസ് രംഗത്തെത്തിയത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും ഇരു ധ്രുവങ്ങളില്‍ നില്‍ക്കാതെ ഒന്നിച്ചു നിന്നുകൊണ്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി (സര്‍കാര്യവാഹക്) സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. പ്രതിഷേധത്തിന് വിഭാഗീയതയുടെ നിറം നല്‍കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ജോഷി പ്രതികരിച്ചു.

പ്രതിഷേധം അവസാനിപ്പിക്കാനായി കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് ആര്‍.എസ്.

Content Highlights: Farmers who are weak, kill selves, cannot blame govt for suicide, says Karnataka agri minister

We use cookies to give you the best possible experience. Learn more