ന്യൂദല്‍ഹി: കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ദല്‍ഹിയിലെ ആശുപത്രികളില്‍ ഭക്ഷണപ്പൊതികളെത്തിക്കാന്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ഒരു വിഭാഗം കര്‍ഷക സംഘടനകളാണ് ആശുപത്രികളില്‍ ഭക്ഷണമെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ദല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലായി സമരം ചെയ്യുന്ന കര്‍ഷകര്‍ നഗരത്തിലെ ആശുപത്രികളില്‍ ഭക്ഷണപ്പൊതികളും അവശ്യവസ്തുക്കളും നല്‍കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.
ഗാസിപൂരിലെ കര്‍ഷകര്‍ ബസ് ടെര്‍മിനലുകളിലും മറ്റും നിലവില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ സിംഗു അതിര്‍ത്തിയില്‍ വെച്ച് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
അവശ്യവസ്തുക്കളോ ഭക്ഷണമോ ആവശ്യമുള്ളവര്‍ക്ക് തങ്ങളെ സമീപിക്കാമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.
കര്‍ഷക സമരം നടക്കുന്ന പരിസരങ്ങളിലൂടെ മെഡിക്കല്‍ ഓക്‌സിജനും മറ്റു അവശ്യവസ്തുക്കളുമായി കടന്നു പോകുന്ന വാഹനങ്ങളെ കര്‍ഷകര്‍ ആവും വിധം സഹായിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന സമരം അഞ്ചുമാസം പിന്നിട്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ പുതുക്കിയ വാക്‌സിന്‍ നയങ്ങള്‍ പിന്‍വലിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക