| Friday, 26th February 2021, 11:52 am

ബി.ജെ.പിയെ 'പടിക്കുപുറത്തു' നിര്‍ത്തി കര്‍ഷകര്‍; യോഗം മാറ്റി സിര്‍സയില്‍ നിന്ന് തടിതപ്പി ബി.ജെ.പി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ ഹരിയാനയിലെ സിര്‍സയില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ച് ബി.ജെ.പി.

കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ബി.ജെ.പി യോഗം മാറ്റിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തനിക്ക് ചില തിരക്കുകള്‍ ഉള്ളതുകൊണ്ടാണ് യോഗം മാറ്റിവെച്ചതെന്നാണ് ഹരിയാന വിദ്യാഭ്യാസമന്ത്രി കന്‍വര്‍ പാല്‍ ഗുജ്ജര്‍ പറഞ്ഞത്.

സിര്‍സയില്‍ യോഗം നടത്തുമെന്ന് ബി.ജെ.പി അറിയിച്ചതിന് പിന്നാലെ തന്നെ ബി.ജെ.പി പ്രവര്‍ത്തകരെ പരിസരത്തേക്ക് അടുപ്പിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷക പ്രതിഷേധത്തിന് സര്‍ക്കാര്‍ പരിഹാരം കാണുന്നതുവരെ ബി.ജെ.പിയുടേതോ ജെ.ജെ.പിയുടേതോ ആയ ഒരു യോഗവും പ്രദേശത്ത് നടത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞിട്ടുണ്ട്.

പരിപാടിക്ക് എതിര്‍പ്പ് അറിയിക്കാന്‍ കര്‍ഷക നേതാക്കള്‍ സിര്‍സയില്‍ പത്രസമ്മേളനം നടത്തിയിരുന്നു.

” കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ബി.ജെ.പി-ജെ.ജെ.പി നേതാക്കളുടെ പരിപാടികളൊന്നും നടക്കാന്‍ അനുവദിക്കില്ല,” ഭാരതീയ കിസാന്‍ ഏക്താ സംസ്ഥാന പ്രസിഡന്റ് ലഖ്വീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.

content Highlights:Farmers say won’t let it happen, BJP cancels today’s meet in Sirsa

We use cookies to give you the best possible experience. Learn more