| Wednesday, 10th March 2021, 6:35 pm

ചെറിയ സമരങ്ങള്‍ കണ്ടുള്ള പരിചയം മാത്രമേ മോദി സര്‍ക്കാരിനുള്ളൂ, കര്‍ഷക സമരത്തെ ആ കൂട്ടത്തില്‍ കൂട്ടേണ്ടെന്ന് നരേന്ദ്ര ടികായത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഭരണം അവസാനിക്കുന്ന നാള്‍ വരെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്താന്‍ തയ്യാറാണെന്ന് പ്രമുഖ കര്‍ഷക നേതാവ് മഹേന്ദ്ര സിംഗ് ടികായതിന്റെ മകന്‍ നരേന്ദ്ര ടികായത്.

കുതന്ത്രങ്ങള്‍ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താമെന്ന ഒരു തെറ്റിദ്ധാരണ സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അത് ഫലം കാണാന്‍ പോകുന്നില്ലെന്നും നരേന്ദ്ര ടികായത് പറഞ്ഞു. ചെറിയ പ്രതിഷേധങ്ങള്‍ കണ്ടുള്ള പരിചയം മാത്രമേ മോദി സര്‍ക്കാരിനുള്ളൂവെന്നും എന്നാല്‍ കര്‍ഷക പ്രതിഷേധത്തെ അതില്‍ കൂട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

” അവര്‍ക്ക് ഈ പ്രതിഷേധത്തെ ഒരു തരത്തിലും തകര്‍ക്കാന്‍ കഴിയില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാത്ത കാലത്തോളം ഇത് തുടരും. ഈ സര്‍ക്കാരിന് മൂന്നര വര്‍ഷം കാലാവധിയുണ്ട്, കാലാവധി അവസാനിക്കുന്നതുവരെ ഞങ്ങള്‍ പ്രതിഷേധം തുടരും, ”നരേന്ദ്ര ടികായത് പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം 100 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. എന്നാല്‍ നിയമത്തില്‍ വേണമെങ്കില്‍ ഭേദഗതി വരുത്താമെന്നും പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്നുമാണ് സര്‍ക്കാരിന്റെ പിടിവാശി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farmers ready to continue protest on Delhi borders till Modi govt lasts: Narendra Tikait

We use cookies to give you the best possible experience. Learn more