ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നില്‍ നടന്ന കര്‍ഷക റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യതലസ്ഥാനത്ത് 184 കര്‍ഷക സംഘടനകള്‍ പങ്കെടുത്ത കര്‍ഷക റാലി നടന്നത്.
കൃഷി ചെയ്യുന്ന വിളകള്‍ക്ക് മിനിമം താങ്ങ് വില നിശ്ചയിക്കുക, കടാശ്വാസം അനുവദിക്കുക, വരള്‍ച്ചാസഹായം നല്‍കുക തുടങ്ങി അടിസ്ഥാനപരമായ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ തലസ്ഥാനത്ത് ചെങ്കൊടികളുമേന്തി റാലി നടത്തിയത്.
Also Read: കുല്‍ഭുഷണ്‍ ജാദവിന്റെ ഭാര്യയെ തനിയെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ
തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, തെലുങ്കാന എന്നിവിടങ്ങളില്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭങ്ങള്‍ ഏകീകരിച്ചുകൊണ്ട് ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷക മുന്നണിയാണ് “ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി.
#KisanMuktiSansad pic.twitter.com/EjqschP7tZ
— CPIM DELHI (@CPIMSTATEDELHI) November 20, 2017
“എല്ലാ വര്‍ഷവും നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ രണ്ടുതരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. ഒന്ന് നല്ല വിളവ് ലഭിക്കുന്നില്ല. ഒന്ന് വിളവുകള്‍ക്ക് കൃത്യമായ വില ലഭിക്കുന്നില്ല. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനാങ്ങള്‍ ഇതുവരേയും പാലിക്കപ്പെട്ടിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇപ്പോള്‍ ഈ മാര്‍ച്ച്.” റാലിയെ അഭിസംബോധന ചെയ്ത് സ്വരാജ് ഇന്ത്യ പാര്‍ട്ടി നാഷണല്‍ പ്രസിഡന്റ് യോഗേന്ദ്ര യാദവ് പറഞ്ഞു.